By: Oneindia Malayalam Video Team
Published : November 25, 2017, 05:38

മോദിയുടെ പതനം സത്യമോ?

Subscribe to Oneindia Malayalam

ബേജൻ ദാരുവല്ലയെ അറിയില്ലേ? ഇന്ത്യയുള്‍പ്പെടെ ലോകത്ത് സംഭവിച്ച പല കാര്യങ്ങളും കൃത്യമായി പ്രവചിച്ച ആളാണ് അദ്ദേഹം. ഗുജറാത്ത് കലാപത്തിൻറെ സമയത്ത് 2014ലെ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജയിക്കുമെന്നും അധികാരത്തിലേറുമെന്നും ബേജൻ പ്രവചിച്ചിരുന്നു. അത് സത്യമാകുകയും ചെയ്തു. ഗുജറാത്തിലെ അഹ്മദാബാദ് സ്വദേശിയാണ് ബെജന്‍ ദാരുവല്ല.മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെയും ഭോപ്പാല്‍ വാതക ദുരന്തത്തെയും ഒക്കെ ബേജൻ പ്രവചിച്ചിരുന്നു. ഏറ്റവുമൊടുവില്‍ തൻറെ 86ാം ജന്മദിനത്തില്‍ മൂന്ന് പ്രവചനങ്ങള്‍ നടത്തിയിരിക്കുകയാണ് അദ്ദേഹം. ഒന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച്, മറ്റൊന്ന് ലോകവസാനത്തെ കുറിച്ച്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പതനം കാണാന്‍ ആഗ്രഹിക്കുന്ന രാഷ്ട്രീയ എതിരാളികള്‍ക്ക് നിരാശയുണ്ടാക്കുന്നതാണ് ബെജാന്റെ ഇത്തവണത്തെ പ്രവചനം. നരേന്ദ്ര മോദിക്ക് ഏറ്റവും മികച്ച വര്‍ഷമയിരിക്കും 2018 എന്നാണ് ബെജന്‍ പ്രവചിച്ചത്. മോദിയെക്കുറിച്ച് മാത്രമല്ല ലോകാവസാനത്തെക്കുറിച്ചും ബേജൻ പ്രവചനം നടത്തിയിട്ടുണ്ട്. ആണവ യുദ്ധം കൊണ്ടല്ല ലോകവസാനം സംഭവിക്കുക എന്ന് ബെജന്‍ വ്യക്തമാക്കി. ഒരു ചെറിയ ഗ്രഹം വന്ന് ഭൂമിയെ ഇടിക്കുന്നതിലൂടെയാണ് അതുണ്ടാകുക. ജനങ്ങള്‍ പൂര്‍ണമായി ഇല്ലാതാകില്ല, പകരം മറ്റൊരു സ്ഥലത്ത് എല്ലാവരും എത്തിച്ചേരുമെന്നും ബെജന്‍ പ്രവചിച്ചു.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം