By: Oneindia Malayalam Video Team
Published : November 23, 2017, 05:35

ബ്ലാസ്റ്റേഴ്സിന് മുന്നറിയിപ്പുമായി ബെല്‍ഫര്‍ട്ട്, ജിമിക്കി കമ്മലിന് ചുവടുവെച്ച് താരം

Subscribe to Oneindia Malayalam

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കഴിഞ്ഞ സീസണിലെ പ്രിയപ്പെട്ട താരമായിരുന്നു ബെല്‍ഫോര്‍ട്ട്. ഈ സീസണില്‍ കൊല്‍ക്കത്തയ്ക്കെതിരായ ആദ്യ മത്സരത്തിന് ശേഷം ബെല്‍ഫര്‍ട്ട് ഉണ്ടായിരുന്നെങ്കില്‍ എന്ന് പല ആരാധകരും ആഗ്രഹിക്കുകയും ചെയ്തു. പക്ഷേ ബെല്‍ഫര്‍ട്ട് ഇത്തവണ പുതിയ ടീമായ ജംഷഡ്പൂര്‍ എഫ്സിയുടെ താരമാണ്. മഞ്ഞപ്പടയുടെ സ്വന്തം കോപ്പലാശാനാണ് ജംഷഡ്പൂരിന്‍റെ പരിശീലകന്‍. ആശാന്‍ പോയപ്പോള്‍ പ്രിയപ്പെട്ട ശിഷ്യനെയും അങ്ങോട്ടെത്തിച്ചു. എന്തായാലും ബ്ലാസ്റ്റേഴ്സിനെ അവരുടെ ഹോംഗ്രൌണ്ടില്‍ നേരിടാന്‍ ജംഷഡ്പൂര്‍ തയ്യാറായിക്കഴിഞ്ഞു. അതിനിടയില്‍ ജംഷഡ്പൂര്‍ താരങ്ങളായ ബെല്‍ഫോര്‍ട്ടും ഫറൂഖും ജിമ്മിക്കി കമ്മലിന് ചുവട് വെക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം എഫ്ബിയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രണ്ട് ദിവസം കൊണ്ട്
ഇരുപത്തിയാറായിരത്തിലധികം പേര്‍ വീഡിയോ കണ്ട് കഴിഞ്ഞു. ബെല്‍ഫര്‍ട്ട് കലക്കി എന്ന് തന്നെ പറയാം.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം