By: Oneindia Malayalam Video Team
Published : November 06, 2017, 11:14

മികച്ച ക്യാപ്റ്റൻ ആര്? ആശിഷ് നെഹ്റ പറയുന്നു

Subscribe to Oneindia Malayalam

ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍ നിരവധി ക്യാപ്റ്റന്മാർക്ക് കീഴില്‍‌ കളിച്ച താരമാണ് ആശിഷ് നെഹ്റ. മുഹമ്മദ് അസ്ഹറുദീന് കീഴില്‍ തുടങ്ങി വിരാട് കോലിക്ക് കീഴിലാണ് നെഹ്റ കരിയർ അവസാനിപ്പിച്ചത്. രാജ്യാന്തര ക്രിക്കറ്റില്‍ എട്ടോളം ക്യാപ്റ്റന്മാർക്ക് കീഴിലാണ് നെഹ്റ കളിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍ ഏറ്റവും അധികം ക്യാപ്റ്റന്മാർക്ക് കീഴില്‍ കളിച്ച താരവും നെഹ്റ തന്നെ. ന്യൂസിലാൻഡിനെതിരെ നടന്ന ട്വൻറി-20 മത്സരത്തോടെയാണ് നെഹ്റ വിരമിച്ചത്. പതിവുപോലെ ആ ചോദ്യം നെഹ്റയെയും തേടിയെക്കി. ആരായിരുന്നു നെഹ്റയുടെ കരിയറിലെ മികച്ച ക്യാപ്റ്റനെന്ന്. ആരെയും താരതമ്യം ചെയ്യാനില്ലെന്നായിരുന്നു നെഹ്റയുടെ ഉത്തരം. കളിയെക്കാൾ താരങ്ങളെ സ്നേഹിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് വിരമിച്ച ഫാസ്റ്റ് ബൗളർ ആശിഷ് നെഹ്റ. ഇത് നിർഭാഗ്യകരമാണ്. താരങ്ങളെയല്ല കളിയെയാണ് സ്നേഹിക്കേണ്ടതെന്നും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചതിന് ശേഷം നെഹ്റ പറഞ്ഞു.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം