By: Oneindia Malayalam Video Team
Published : December 20, 2017, 12:40

'കോലിക്കും അനുഷ്കക്കും രാജ്യസ്നേഹമില്ല'

Subscribe to Oneindia Malayalam

ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോലിക്കും ബോളിവുഡ് താരം അനുഷ്ക ശർമക്കും രാജ്യസ്നേഹമില്ലെന്ന് ബിജെപി എംഎല്‍എയുടെ ആരോപണം. ദേശ സ്നേഹമുണ്ടായിരുന്നെങ്കില്‍ ഇന്ത്യയില്‍ വെച്ച് വിവാഹം നടത്തുമായിരുന്നു എന്നാണ് ആരോപണം. താരദമ്പതികളായ വിരാട് കോലിയുടെയും അനുഷ്ക ശർമയുടെയും വിവാഹം ഇറ്റലിയില്‍ വെച്ച് നടത്തിയതിനെയാണ് മധ്യപ്രദേശില്‍ നിന്നുള്ള ബിജെപി എംഎല്‍ പന്നാലാല്‍ ഷാകിയ വിമർശിച്ചത്. കോലി പണവും പദവും നേടിയത് ഇന്ത്യയില്‍ നിന്നാണ്. എന്നാല്‍ വിവാഹം ഇറ്റലിയില്‍ വെച്ച് നടത്തി കോടിക്കണക്കിന് രൂപ മറ്റ് രാജ്യത്തിന് നല്‍കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡിസംബർ 11നായിരുന്നു ഇറ്റലിയിലെ ടസ്കാനിയില്‍ വെച്ച് കോലിയും അനുഷ്കയും വിവാഹിതരായത്. വ്യാഴാഴ്ച ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി പാർട്ടി വിരുന്ന് സല്‍ക്കാരം നടത്താനും തീരുമാനിച്ചിട്ടുണ്ട്. സിനിമാലോകവും കായികലോകവും ഒരുപോലെ ആഘോഷിച്ച വിവാഹമായിരുന്നു വിരാടിൻറെയും അനുഷ്കയുടെയും.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം