By: Oneindia Malayalam Video Team
Published : December 30, 2017, 02:40

ജയത്തോടെ 2017ന് ഗുഡ്‌ബൈ പറയാനുറച്ച് ഇരുടീമുകളും അങ്കത്തിനിറങ്ങുന്നു

Subscribe to Oneindia Malayalam

പുതുവര്‍ഷാഘോഷങ്ങള്‍ക്ക് മണിക്കൂറുകള്‍ മാത്രം മുമ്പ് നടക്കുന്ന കളിയില്‍ ജയത്തോടെ തന്നെ കാണികള്‍ക്ക് ആഹ്ലാദിക്കാന്‍ വകയൊരുക്കാനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ശ്രമം. ജയത്തോടെ തന്നെ ഈ വര്‍ഷത്തോടെ ഗുഡ്‌ബൈ പറയാനുറച്ച് ഇരുടീമുകളും അങ്കത്തിനിറങ്ങുമ്പോള്‍ മല്‍സരം തീപാറുമെന്നുറപ്പാണ്. സീസണിലെ രണ്ടാം ജയമാണ് മഞ്ഞപ്പടയുടെ ലക്ഷ്യമെങ്കില്‍ തോല്‍വിക്കു ബ്രേക്കിടാനുറച്ചാണ് ബെംഗളൂരു ബ്ലാസ്‌റ്റേഴ്‌സിന്റെ തട്ടകത്തിലെത്തുന്നത്. ഏഴു മല്‍സരങ്ങളില്‍ നിന്നും നാലു ജയവും മൂന്നു തോല്‍വിയുമടക്കം 12 പോയിന്റോടെ ടൂര്‍ണമെന്റില്‍ നാലാംസ്ഥാനത്താണ് ബെംഗളൂരു. എന്നാല്‍ ഒരു മല്‍സരം കുറച്ചു കളിച്ച മഞ്ഞപ്പട ഏഴു പോയിന്റ് മാത്രം നേടി എട്ടാമതാണ്. ഞായറാഴ്ച വൈകീട്ട് 5.30നു നടക്കുന്ന കളിയില്‍ കരുത്തരായ ബെംഗളൂരു എഫ്‌സിയുമായി മഞ്ഞപ്പട മാറ്റുരയ്ക്കും. ഹോഗ്രൗണ്ടായ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് ഈ കിടിലന്‍ പോരാട്ടം. കഴിഞ്ഞ മല്‍സരത്തില്‍ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരും മുന്‍ ചാംപ്യന്‍മാരുമായ ചെന്നൈയ്ന്‍ എഫ്‌സിയെ 1-1നു സമനിലയില്‍ തളയ്ക്കാന്‍ ബ്ലാസ്റ്റേഴ്‌സിനായിരുന്നു. റഫറിയുടെ മോശം തീരുമാനത്തെ തുടര്‍ന്ന് 0-1ന്റെ തോല്‍വി മുന്നില്‍ കണ്ട ബ്ലാസ്‌റ്റേഴ്‌സിനെ മലയാളി താരം സികെ വിനീതാണ് ഇഞ്ചുറിടൈം ഗോളിലൂടെ രക്ഷപ്പെടുത്തിയത്. കേരളം അര്‍ഹിച്ച സമനില കൂടിയായിരുന്നു ഇത്. ഫിനിഷിങില്‍ കുറച്ചുകൂടി കൃത്യത പാലിച്ചിരുന്നെങ്കില്‍ ജയവുമായി മടങ്ങാന്‍ മഞ്ഞപ്പടയ്ക്കാവുമായിരുന്നു. പല താരങ്ങളും തങ്ങളുടെ മുന്‍ ടീമുകള്‍ക്കെതിരേ മുഖാമുഖം വരുന്നുവെന്നതാണ് ബ്ലാസ്റ്റേഴ്‌സ്-ബെംഗളൂരു മല്‍സരത്തിന്റെ മറ്റൊരു പ്രത്യേകത. മഞ്ഞപ്പയുടെ മിന്നും താരമായ വിനീത് അടക്കം നിലവില്‍ ബ്ലാസ്റ്റേഴ്‌സ് നിരയിലെ പലരും ബെംഗളൂരുവിന്റെ മുന്‍ കളിക്കാരാണ്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം