By: Oneindia Malayalam Video Team
Published : November 24, 2017, 05:30

ബ്രസീല്‍ താരം റൊബീഞ്ഞോക്ക് 9 വര്‍ഷം തടവ്

Subscribe to Oneindia Malayalam

Brazil striker Robinho given nine-year term in Italy

ബ്രസീല്‍ ഫുട്ബോളര്‍ റൊബീഞ്ഞോക്ക് 9 വര്‍ഷം തടവുശിക്ഷ. ഇറ്റാലിയന്‍ കോടതിയുടേതാണ് വിധി. 2013 ൽ ​മി​ലാ​ൻ നൈ​റ്റ് ക്ല​ബി​ൽ അ​ൽ​ബേ​നി​യ​ൻ യു​വ​തി​യെ റോ​ബി​ഞ്ഞോ​യും മ​റ്റ് അ​ഞ്ച് കൂ​ട്ടാ​ളി​ക​ളും ചേ​ർ​ന്ന് കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നാ​ണ് കേ​സ്. റോ​ബി​ഞ്ഞോ​യ്ക്കൊ​പ്പം കൂ​ട്ടാ​ളി​ക​ളെ​യും ശി​ക്ഷി​ച്ചു. ഇരയായ യുവതിക്ക് 71000 ഡോളര്‍ നഷ്ടപരിഹാരമായി നല്‍കാനും കോടതി വിധിച്ചിട്ടുണ്ട്.33കാരനായ റോബീഞ്ഞോ നി​ല​വി​ൽ ബ്ര​സീ​ൽ ക്ല​ബ് അ​ത്‌​ല​റ്റി​കോ മി​നീ​റോ​യ്ക്കു വേ​ണ്ടി​യാ​ണ് ക​ളി​ക്കു​ന്ന​ത്. കേ​സി​ൽ രണ്ടു തവണ അ​പ്പീ​ൽ ന​ൽ​കാ​ൻ റോ​ബി​ഞ്ഞോ​യ്ക്ക് അ​വ​സ​ര​മു​ണ്ട്. ഇതും നിരസിക്കപ്പെട്ടാല്‍ മാത്രമെ താരത്തെ വിട്ടുകിട്ടാന്‍ ഇറ്റലി ആവശ്യപ്പെടുള്ളു. ഇ​റ്റാ​ലി​യ​ൻ ക്ല​ബാ​യ എ​സി മി​ലാ​നു​വേ​ണ്ടി ക​ളി​ക്കു​മ്പോ​ഴാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. യുവതിയുമൊത്ത് മദ്യപിച്ചശേഷം റോബീഞ്ഞോയും കൂട്ടാളികളും ചേര്‍ന്ന് യുവതിയെ ബലാത്സംഗത്തിനിരയാക്കിയെന്നാണ് കേസ്. ബ്രസീല്‍ ദേശീയ ടീമിനായി 100 മല്‍സരങ്ങളില്‍ ജഴ്‌സിയണിഞ്ഞിട്ടുള്ള റൊബീഞ്ഞോ 28 ഗോളുകളും നേടിയിട്ടുണ്ട്

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം