• search
  • Live TV
By : Oneindia Video Malayalam Team
Published : June 04, 2019, 02:23
Duration : 02:57

ഉത്തര്‍പ്രദേശില്‍ മഹാസഖ്യം തകരുന്നു?

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരെ ഉത്തര്‍ പ്രദേശില്‍ തട്ടിക്കൂട്ടിയ ബി എസ് പി - എസ് പി സഖ്യം അവസാനിക്കുന്നതായി സൂചനകള്‍. ഒറ്റക്ക് മത്സരിച്ചാല്‍ രണ്ട് പാര്‍ട്ടികള്‍ക്കും നിലനില്‍പില്ല എന്ന് തിരിച്ചറിഞ്ഞാണ് ബി എസ് പിയും എസ് പിയും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കി മത്സരിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പ് കണക്കെടുപ്പില്‍ രണ്ട് പാര്‍ട്ടികള്‍ക്കും വിചാരിച്ച നേട്ടമുണ്ടാക്കാനായില്ല.
തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് അധികമൊന്നും വൈകേണ്ടി വന്നില്ല സഖ്യത്തിലെ പൊട്ടിത്തെറികള്‍ പുറത്ത് വരാന്‍. അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി എസ് പി നേതാവ് മായാവതി തന്നെയാണ് ആദ്യം മുന്നോട്ട് വന്നത്. അഖിലേഷിനെ വിമര്‍ശിച്ചും കളിയാക്കിയും മായാവതി നടത്തുന്ന പ്രകടനം സഖ്യം അവസാനിക്കുന്നു എന്ന സൂചനയാണ് നല്‍കുന്നത്
Recommended for you
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം