By: Oneindia Malayalam Video Team
Published : November 19, 2017, 10:27

ഹെല്‍മറ്റ് ധരിച്ചെത്തിയ മൂവര്‍സംഘം തോക്കുചൂണ്ടി മാല മോഷ്ടിച്ചു

Subscribe to Oneindia Malayalam

ഹെല്‍മറ്റ് ധരിച്ചെത്തിയ മൂവര്‍സംഘം തോക്കുചൂണ്ടി മാല മോഷ്ടിച്ചു. ദില്ലിയിലെ പുസാറോഡിലാണ് സംഭവം. റോഡിന് സമീപത്തു സ്ഥാപിച്ച സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ച. ഹെല്‍മറ്റ് ധരിച്ച മൂന്നു യുവാക്കളാണ് മോഷണം നടത്തിയത്. റോഡിനു സമീപം വണ്ടി കാത്തു നില്‍ക്കുകയായിരുന്ന മധ്യവയസ്‌കന്റെ മാലയാണ് ഇവര്‍ പൊട്ടിച്ചെടുത്തത്. മോഷണസംഘത്തിലെ ഒരാള്‍ ആദ്യം മധ്യവയസ്‌കന്റെ അടുത്ത് വരികയും പണവും മാലയും കൊടുക്കാന്‍ ആവശ്യപെടുകയുമായിരുന്നു. എന്നാല്‍ അതിന് വിസമ്മതിച്ചപ്പോള്‍ മോഷ്ടാക്കളില്‍ ഒരാള്‍കൂടി വരികയും മാല പൊട്ടിച്ചെടുക്കുകയും ചെയ്തു. മാല പൊട്ടിക്കുന്നതു കണ്ട് ചോദ്യം ചെയ്യാന്‍ വന്ന വഴിപോക്കനുനേരെയാണ് യുവാക്കള്‍ തോക്കുചൂണ്ടിയത്. ഈ സമയം റോഡിലൂടെ ആള്‍ക്കാര്‍ നടന്നുപോവുന്നുണ്ട്. യാതൊരു പേടിയുമില്ലാതെയാണ് മൂവര്‍ സംഘം മോഷണം നടത്തിയത്. മോഷ്ടാക്കളില്‍ ഒരാളുടെ മുഖം വ്യക്തമാണ്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം