By : Oneindia Malayalam Video Team
Published : January 11, 2018, 12:53

നോ പാര്‍ക്കിങ്ങ് സ്ഥലത്ത് വണ്ടി പാര്‍ക്ക് ചെയ്തു, ചോദ്യം ചെയ്ത പോലീസുകാരോട് യുവതി ദേഷ്യപെടുന്നതിന്റെ വീഡിയോ

പോലീസുകാരോട് ദേഷ്യപെട്ട് സംസാരിക്കുന്ന ഒരു യുവതിയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. ലക്ക്നൗവിലാണ് സംഭവം. നോ പാര്‍ക്കിങ്ങ് സ്ഥലത്താണ് ദൃശ്യങ്ങളില്‍ കാണുന്ന യയുവതി വണ്ടി പാര്‍ക്ക് ചെയ്തത്. ഉതു കാണാനിടയായ പോലീസ് യുവതിയെ ചോദ്യം ചെയ്യുകയായിരുന്നു. എന്നാല്‍ നിയമലംഘനം നടത്തിയിട്ടും യൗതൊരു കൂസലുമില്ലാതെയാണ് യുവതി പോലീസുകരോട് സംസാരിച്ചത്.

ഉയര്‍ന്ന ശബ്ദത്തില്‍ പോലീസുകരോട് സംസാരിച്ച യുവതി അതിനിടയില്‍ തന്റെ വണ്ടി ഓടിക്കുന്നയാളോട് വണ്ടി എടുത്തുപോവാന്‍ ആവശ്യപെടുന്നു. എന്നാല്‍ ഇതിന് സമ്മതിക്കാതെ നിന്ന പോലീസുകാരനെ യുവതി തള്ളിമാറ്റുകയായിരുന്നു. നിയമലംഘനം നടത്തിയിട്ടും അതിന്റെ പിഴ അടയ്ക്കാതെയാണ് യുവതി വണ്ടി എടുത്ത് പോയത്. യുവതി ഇത്ര മോശമായി പെരുമാറിയിട്ടും പോലീസുകാര്‍ സംയമനം പാലിച്ച് നില്‍ക്കുകയായിരുന്നു. റോഡിനു സമീപത്ത് നിന്ന ഒരാള്‍ പകര്‍ത്തിയ ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം