By : Oneindia Malayalam Video Team
Published : June 05, 2017, 01:02
01:45
ഇന്ത്യ-പാക് മത്സരം കാണാന്‍ പിടികിട്ടാപ്പുള്ളി മല്ല്യയും
കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-പാകിസ്താന് ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരം കാണാന്‍ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിജയ് മല്ല്യയും. കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ പ്രതിയായി ഇന്ത്യയില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് കടന്ന മല്ല്യ വെളുത്ത കോട്ടുമണിഞ്ഞ് ബര്‍മിങ്ങാമിലെ എഡ്ജ്ബാസ്റ്റണ് സ്റ്റേഡിയത്തിലെ ഗാലറിയിലിരുന്ന് കൂളായി മത്സരം കാണുന്ന ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായത്.