By: Oneindia Malayalam Video Team
Published : November 08, 2017, 01:18

ഇന്ത്യന്യൂസിലാൻഡ് മത്സരത്തിനിടയില്‍ രാഷ്ട്രീയം കലർത്തി ചിന്ത

Subscribe to Oneindia Malayalam

ഇന്ത്യ-ന്യൂസിലാൻഡ് ട്വൻറി-20 മത്സരത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻറെ പ്ലക്കാർഡുമായി സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം. മുഖ്യമന്ത്രിയുടെ ചിത്രത്തില്‍ കേരളം ഒന്നാമത് എന്നാണ് കുറിച്ചിരിക്കുന്നത്. ഒപ്പം ഇന്ത്യ ന്യൂസിലാൻഡ് മത്സരത്തിൻറെയും ഗ്യാലറിയിലെ തിരക്കിൻറെയും ചിത്രങ്ങള്‍ ചിന്ത ഫേസ്ബുക്കില്‍ പങ്ക് വഹിച്ചിട്ടുണ്ട്. മത്സരത്തിടയില്‍ രാഷ്ട്രീയം കൊണ്ടുവന്നതിന് അനുകൂലിച്ചും കടുത്ത രീതിയില്‍ വിമർശിച്ചും നിരവധി പേരാണ് എത്തുന്നത്. കളിയെ രാഷ്ട്രീയവുമായി കൂട്ടിക്കലർത്തുന്നതിനോട് എതിർപ്പാണെന്നാണ് ബഹുഭൂരിപക്ഷം ആളുകളും ചൂണ്ടിക്കാണിക്കുന്നത്. കാര്യവട്ടത്ത് നടന്ന മത്സരത്തില്‍ 6 റണ്‍സിനാണ് ഇന്ത്യ ന്യൂസിലാൻഡിനെ തോല്‍പ്പിച്ചത്. 68 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ കിവീസിന് 61 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് താഴെ ജിമിക്കി കമ്മല്‍ ട്രോളുകളെ ഓര്‍മ്മിപ്പിച്ചും ഒട്ടേറേപേര്‍ കമന്റ് ചെയ്തു. എന്തായാലും ഒരിടവേളയ്ക്ക് ശേഷം ചിന്ത ജെറോം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം