By: Oneindia Malayalam Video Team
Published : October 25, 2017, 04:11

ജിമ്മിക്ക് കമ്മല്‍ ട്രോളുകാരോട് ചിന്തക്ക് പറയാനുള്ളത്

Subscribe to Oneindia Malayalam

ഈയടുത്ത് ഏറ്റവുമധികം ഹിറ്റായ മലയാള സിനിമാഗാനം ഏതാണെന്ന് ചോദിച്ചാല്‍ മലയാളികള്‍ക്ക് ഒട്ടും ആലോചിക്കേണ്ടി വരില്ല. ജിമ്മിക്കി കമ്മല്‍ എന്നുത്തരം വരും. ലാല്‍ ജോസ് സംവിധാനം ചെയ്ത വെളിപാടിൻറെ പുസ്തകം എന്ന ചിത്രത്തിലെയാണ് ഗാനം. ഷാൻ റഹ്മാൻ ആണ് ഈ ഹിറ്റ് ഗാനത്തിന് സംഗീതം നിർവഹിച്ചത് .ഒരിടവേളക്ക് ശേഷം വീണ്ടും ജിമ്മിക്കി കമ്മല്‍ ചർച്ചയാകുകയാണ്. എസ്എഫ്ഐ നേതാവ് ചിന്താ ജെറോം ജിമ്മിക്കി കമ്മലിനെപ്പറ്റി നടത്തിയ നിരൂപണം ആണ് ഇപ്പോള്‍ ചർച്ചയായിരിക്കുന്നത്.
നിലവിലെ വിവാദത്തോടെ ചിന്തക്ക് ചില കാര്യങ്ങള്‍ പറയാനുണ്ട്. തന്നെ ട്രോളിയവരോടും വിമര്‍ശിച്ചവരോടും ചിന്തക്ക് പറയാനുള്ളത് എന്താണ്. യുവാക്കളുടെ മാറ്റം എത്രമാത്രമുണ്ടായി എന്ന് പറയുന്ന കൂട്ടത്തില്‍ ജിമിക്കി കമ്മലിനെ എടുത്തു പറയുക മാത്രമേ ചെയ്തുള്ളൂവെന്ന് ചിന്ത വിശദീകരിക്കുന്നു... ചിന്തയ്ക്ക് പറയാനുള്ളത് കേള്‍ക്കാം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം