By: Oneindia Malayalam Video Team
Published : December 06, 2017, 12:03

അയോധ്യയിലെ രാമക്ഷേത്രം; കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് അമിത് ഷാ

Subscribe to Oneindia Malayalam

അയോധ്യയില്‍ രാമക്ഷേത്രം പണിയണോ വേണ്ടയോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അ​​ടു​​ത്ത ലോ​​ക്​​​സ​​ഭ തെ​​ര​​ഞ്ഞെ​​ടു​​പ്പും രാ​​മ​​ക്ഷേ​​​ത്ര നി​​ർ​​മാ​​ണ​​വും ത​​മ്മി​​ൽ എന്താണ് ബന്ധമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും അമിത് ഷാ പറഞ്ഞു. േക്ഷ​​​ത്ര​​നി​​ർ​​മാ​​ണം വേ​​ഗ​​ത്തി​​ൽ​ വേ​​ണോ വേ​​ണ്ട​​യോ എ​​ന്ന്​ വ്യ​​ക്​​​ത​​മാ​​ക്ക​​ണം. ഒരു വശത്ത് കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ പോകുന്ന രാഹുല്‍ ഗാന്ധി ക്ഷേത്രങ്ങളില്‍ മുഴുവന്‍ കയറിയിറങ്ങുന്നു. മറുവശത്ത് കോണ്‍ഗ്രസിന്റെ തന്റെ നേതാവ് ക്ഷേത്ര നിര്‍മ്മാണം നീട്ടണമെന്ന് പറയുന്നു. ഇതില്‍ നിന്നും എന്ത് മനസ്സിലാക്കണമെന്നും അമിത് ഷാ ചോദിക്കുന്നു. ബാ​​ബ​​രി മ​​സ്​​​ജി​​ദ്​ നി​​ല​​നി​​ന്ന ഭൂ​​മി​​യു​​ടെ ഉ​​ട​​മാ​​വകാ​​ശ കേ​​സി​ന്‍റെ അ​​ന്തി​​മ ​​വാ​​ദം ഫെ​​ബ്രു​​വ​​രി എ​​ട്ടി​​ലേ​​ക്ക്​ മാ​​റ്റി​​വെ​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ്​ അ​​മി​​ത് അ​​മി​​ത്​ ഷാ​​യു​​ടെ ട്വീ​​റ്റ്. ​2019ലെ ​​ലോ​​ക്​​​സ​​ഭ തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ ക​​ഴി​​യു​​ന്ന​​തു ഹി​​യ​​റി​​ങ്​ നീ​​ട്ടി​െ​​വ​​ക്ക​​ണ​​മെ​​ന്നാ​​ണ്​ ചൊ​​വ്വാ​​ഴ്​​​ച സു​​പ്രീം​​കോ​​ട​​തി​​യി​​ൽ വാ​​ദം ന​​ട​​ന്ന​​പ്പോ​​ൾ കോ​​ൺ​​ഗ്ര​​സ്​ നേ​​താ​​വും അ​​ഖി​​ലേ​​ന്ത്യ സു​​ന്നി വ​​ഖ​​ഫ്​ ബോ​​ർ​​ഡി​െ​ൻ​റ അ​​ഭി​​ഭാ​​ഷ​​ക​​നു​​മാ​​യ ക​​പി​​ൽ സി​​ബ​​ൽ ആ​​വ​​ശ്യ​െ​​പ്പ​​ട്ട​​തെ​​ന്ന്​ ഷാ ​​ചൂ​​ണ്ടി​​ക്കാ​​ട്ടി.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം