By: Oneindia Malayalam Video Team
Published : January 16, 2018, 04:34

കോടതി വിലക്കിനെ മറികടന്ന് ആന്ധ്രാപ്രദേശില്‍ കോഴിപോര്, വീഡിയോ കാണൂ

Subscribe to Oneindia Malayalam

ആന്ധ്രാപ്രദേശില്‍ നിന്നുള്ള കോഴിപോരിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. കോടതി വിലക്ക് നിലനില്‍ക്കുന്നതിനിടയിലും ആന്ധ്രാ പ്രദേശിന്റെ ഈസ്റ്റ്‌വെസ്റ്റ് ഗോദാവരി ഭാഗങ്ങളില്‍ നിന്നും വാതുവെപ്പും കോഴിപ്പോരും തുടരുകയാണ്. സക്രാന്തി സമയത്ത് ആന്ധ്രാ പ്രദേശിന്റെ തീരപ്രദേശങ്ങളില്‍ കോഴിപ്പോര് കൂടുതല്‍ വ്യാപകമാകുന്നതായാണ് റിപ്പോര്‍ട്ട്. കോഴിപ്പോരിന് കത്തി ഉപയോഗിക്കരുതെന്നും വാതുവെപ്പ് പാടില്ലെന്നും സുപ്രീം കോടതിയുടെ നിര്‍ദ്ദേശമുണ്ട്. നിയമവിരുദ്ധമായ ചൂതാട്ടവും ഇതോടൊപ്പം നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

നിരവധി പേരാണ് കോഴിപോരിന് പങ്കെടുത്തിരിക്കുന്നത്. ലക്ഷങ്ങള്‍ മാറിമറിയുന്ന കോഴിപോരിന്റെ വിവിധ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പോലീസ് സംഘങ്ങള്‍ക്ക് എളുപ്പത്തില്‍ എത്തിപെടാന്‍ കഴിയാത്ത സ്ഥലങ്ങളിലാണ് കോഴിപോര് നടത്തുന്നത്. ഓരോ പോരിലൂടെയും ലക്ഷങ്ങളുടെ ഇടപാടാണ് നടക്കുക. എന്നാല്‍ ചില സ്ഥലങ്ങളില്‍ ആയിരം രൂപയ്ക്കും പോര് നടത്താറുണ്ട്. ഗ്രാമങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി നടത്തിയിരുന്നെങ്കില്‍ ഇപ്പോള്‍ കോഴിപോര് വന്‍ ചൂതാട്ടം തന്നെയാണ്. ചിലപ്പോള്‍ പോരിനിടയില്‍ വാതുവെപ്പുകാര്‍ തമ്മില്‍ അടിപിടിയും ഉണ്ടാകാറുണ്ട്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം