By: Oneindia Malayalam Video Team
Published : December 06, 2017, 07:01

'സൗദി കിരീടാവകാശിയെ കണ്ടുപഠിക്കണം' സെല്‍ഫികള്‍ കള്ളം പറയില്ല

Subscribe to Oneindia Malayalam

അന്താരാഷ്ട്ര മാധ്യമങ്ങള്‍ വളരെയധികം ശ്രദ്ധയോടെ നോക്കി കാണുന്ന ലോക നേതാക്കളില്‍ ഒരാളാണ് സൌദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. അഴിമതി വിരുദ്ധ പോരാട്ടത്തിന്‍‌റെ ഭാഗമായി സൌദിയില്‍ നടന്ന അറസ്റ്റ് ലോക രാഷ്ട്രങ്ങളെ ഞെട്ടിച്ചിരുന്നു. എന്നാല്‍ അതിന്റെയൊന്നും ഒരു നാട്യവും ഇല്ല അദ്ദേഹത്തിന്. ഒരു കിരീടാവകാശിയുടെ ജാഡകളൊന്നും ഇല്ലാതെ അദ്ദേഹം സെല്‍ഫികള്‍ക്ക് പോസ് ചെയ്തു. അത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്. മദീനയിലെ അല്‍ ഉല മലനിരകളില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കിരീടാവകാശിയുടെ, പരമ്പരാഗത് അറബ് രാജകുടുംബ വേഷത്തില്‍ അല്ലാത്ത ചിത്രങ്ങളാണ് ഇവ. ഒരു പക്ഷേ ഒറ്റ നോട്ടത്തില്‍ അത് മുഹമ്മദ് രാജകുമാരന്‍ ആണെന്ന് പോലും തിരിച്ചറിയാന്‍ പറ്റി എന്ന് വരില്ല. ബാന്ദര്‍ അല്‍ എനേസി എന്ന സൗദി പൗരനും അദ്ദേഹത്തിന്റെ എട്ട് കസിന്‍സും മദീനയിലെ അല്‍ ഉല മലനിരകള്‍ സന്ദര്‍ശിക്കുകയായിരുന്നു. അവിടെ വച്ചാണ് അവര്‍ മുഹമ്മദ് ബിന്‍ സല്‍മാനെ കണ്ടത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം