By : Oneindia Malayalam Video Team
Published : April 20, 2017, 02:49

കേരളത്തില്‍ പടര്‍ന്നുപിടിക്കുന്ന രോഗങ്ങള്‍

സംസ്ഥാനത്ത് പകര്‍ച്ചപ്പനിക്കൊപ്പം ഡെങ്കിപ്പനിയും എച്ച്1എന്‍1 പനിയും പടരുന്നു. കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 66 ഡെങ്കിബാധിതരില്‍ 54ഉം തിരുവനന്തപുരം ജില്ലയിലാണ്. തൊട്ടുമുമ്പത്തെ ദിവസവും 52 ഡെങ്കിപ്പനി കേസുകള്‍ തിരുവനന്തപുരത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇടക്കിടെയുള്ള കാലാവസ്ഥാമാറ്റമാണ് ജനങ്ങളെ രോഗബാധിതരാക്കുന്നതെന്നാണ് ആരോഗ്യവകുപ്പ് കരുതുന്നത്. ഇടവിട്ടുള്ള മഴയില്‍ കൊതുകുപെരുകുന്നു. ഈ മാസം മാത്രം സംസ്ഥാനത്ത് അഞ്ഞൂറിലധികം പേരിലാണ് ഡെങ്കി സ്ഥിരീകരിച്ചത്. ഈ വര്‍ഷം ഇതുവരെ 18 പേര്‍ എച്ച് 1 ബാധിച്ച് മരിച്ചു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം