By: Oneindia Malayalam Video Team
Published : April 11, 2017, 11:51

ശശി തരൂര്‍ മാത്രമല്ല BJPയിലേക്ക് മാറുന്ന മറ്റ് നേതാക്കള്‍ ആരൊക്കെ?

Subscribe to Oneindia Malayalam

കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേരുന്ന സംഭവം ഇപ്പോള്‍ അത്ര പുതുമയുള്ളതൊന്നും അല്ല. ഝാര്‍ഖണ്ടിലൊക്കെ സംഭവിച്ചത് ആരും മറന്നിട്ടുണ്ടാവില്ല. ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസ്സിന്റെ മുന്‍ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയും ഒക്കെ ആയിരുന്ന എസ്എം കൃഷ്ണ വരെ ബിജെപിയില്‍ ചേര്‍ന്നു. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ നിന്നുള്ള ചില കോണ്‍ഗ്രസ് നേതാക്കളും ബിജെപിയില്‍ ചേരുന്നു എന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത് നാല് കോണ്‍ഗ്രസ് എംപിമാരെ കുറിച്ചായിരുന്നു. ശശി തരൂരിന്റെ പേരാണ് കോടിയേരി പറഞ്ഞത്. അതാരൊക്കെയാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം