By: Oneindia Malayalam Video Team
Published : April 22, 2017, 01:22

'സീസറിനുള്ളത് സീസറിന്' പിണറായിക്ക് CPI നല്‍കിയ മറുപടി

Subscribe to Oneindia Malayalam

മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ സിപിഎം-സിപിഐ പോര് മുറുകുന്നു. പാപ്പാത്തിച്ചോലയില്‍ കുരിശ് പൊളിച്ച സംഭവത്തെ ന്യായീകരിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായി സിപിഐ മുഖപത്രം ജനയുഗം. ചിന്നക്കനാലിന് സമീപം പാപ്പാത്തിച്ചോലയില്‍ ഭൂമാഫിയയുടെ കയ്യേറ്റഭൂമിയില്‍ അവര്‍ സ്ഥാപിച്ച കുരിശ് നീക്കം ചെയ്തതിനെ ക്രിസ്തുസഭകള്‍ തന്നെ ശ്്‌ളാഘിച്ചെന്നും മതപ്രതീകങ്ങളുടെ മറവില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറ്റത്തെ ന്യായീകരിക്കാന്‍ കൂട്ടാക്കാതെ ഒഴിപ്പിക്കല്‍ നടപടിക്ക് പിന്തുണ നല്‍കുകയാണ് അവര്‍ ചെയ്തതെന്നും മുഖപ്രസംഗത്തില്‍ ജനയുഗം പറഞ്ഞു.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം