By: Oneindia Malayalam Video Team
Published : October 31, 2017, 09:51

മത്സരത്തിനിടെ കയ്യാങ്കളി: റൊണാള്‍ഡോയെ വീണ്ടും വിലക്കുമോ?

Subscribe to Oneindia Malayalam

സ്പാനിഷ് ലീഗില്‍ ജിറോണയുമായി തോറ്റതിന് പിന്നാലെ റയല്‍ മാഡ്രിഡിനെ മറ്റൊരു തിരിച്ചടി കൂടി വരുന്നു. ജിറോണയുമായുള്ള മത്സരത്തില്‍ എതിർതാരത്തിൻറെ മുഖത്തടിക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് താരത്തെ വിലക്കണമെന്ന ആവശ്യവുമായി റൊണാള്‍ഡോ അനുകൂലികള്‍ രംഗത്തെത്തി. ജിറോണയുമായുള്ള മത്സരത്തില്‍ ഒന്നിനെതിരെ ര
ണ്ട് ഗോളിന് റയല്‍ പരാജയപ്പെട്ടിരുന്നു. ഇതോടെ പോയിൻറ് പട്ടികയില്‍ മുന്നിലുള്ള ബദ്ധവൈരികളായ ബാഴസയുായി റയലിൻറെ പോയിൻറ് വ്യത്യാസം എട്ടായി ഉയർന്നു. ഇതുവരെ പത്ത് മത്സരങ്ങളില്‍ നിന്ന് ആറ് ജയവും രണ്ട് സമനിലയും രണ്ട് തോല്‍വിയുമായി 20 പോയിൻറാണ് റയലിനുള്ളത്.സ്പാനിഷ് സൂപ്പര്‍ കപ്പില്‍ റഫറിയെ തള്ളിയതിന് റൊണാള്‍ഡോയ്ക്ക് അഞ്ച് മത്സരങ്ങളില്‍ വിലക്ക് ലഭിച്ചിരുന്നു.
വിലക്കിനുശേഷം ഇറങ്ങിയ റൊണാള്‍ഡോയ്ക്ക് ഇതുവരെ ഒരു ഗോള്‍ മാത്രമാണ് ലാലീഗയിലെ ഈ സീസണില്‍ നേടാന്‍ കഴിഞ്ഞിട്ടുള്ളത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം