By: Oneindia Malayalam Video Team
Published : November 14, 2017, 11:10

പശുവിനെ ബലി നല്‍കുമെന്ന് വെല്ലുവിളിച്ച് ദലിത് നേതാവ്

Subscribe to Oneindia Malayalam

ബിജെപിയെ പരസ്യമായി വെല്ലുവിളിച്ച് ജാർഖണ്ഡിലെ ആദിവാസി നേതാവ്. ഗോത്രവർഗക്കാരുടെ ആചാരപ്രകാരം ഫെബ്രുവരി 17ന് കറുത്ത പശുവിനെ ബലി നല്‍കും എന്നാണ് ജാർഖണ്ഡ് വികാസ് മോർച്ച ജനറല്‍ സെക്രട്ടറിയും മുൻ മന്ത്രിയുമായ ബന്ദു ടിർക്കിയുടെ വെല്ലുവിളി. ഭരണഘടന അനുസരിച്ച് ഗോത്ര ആചാരങ്ങള്‍ തുടരാൻ ആദിവാസികള്‍ക്ക് അവകാശമുണ്ട്. പത്താല്‍ഗഢ് ആചാരത്തിന്റെ ഭാഗമായി വലിയ ശിലകള്‍ സ്ഥാപിക്കുന്നത് വികസന പദ്ധതികള്‍ക്ക് തടസം സൃഷ്‌ടിക്കുന്നവെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ആചാരത്തിനെതിരെ തിരിഞ്ഞത്. ഗോത്ര ആചാരങ്ങളുടെ നേരെയുള്ള ഇത്തരം കടന്നുകയറ്റം നോക്കിനില്‍ക്കാനാകില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ആദിവാസി നേതാവിന്റെ വെല്ലുവിളി.അതേസമയം ദളിതരോടുള്ള ബിജെപിയുടെ സമീപനം ദിവസം കഴിയുന്തോറും ക്രൂരമാകുന്ന തരത്തിലാണ് റിപ്പോർട്ടുകൾ പുറ്തത് വന്നുകൊണ്ടിരിക്കുന്നത്. അനധികൃത ഖനനം ചോദ്യം ചെയ്ത ദളിത് യുവാക്കളെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെളിയില്‍ മുക്കുകയും ചെയ്ത ബിജെപി നേതാവിനെതിരേ പോലീസ് കേസെടുത്തു എന്ന വാർത്ത ഇന്ന് പുറത്തുവന്നിരുന്നു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം