By: Oneindia Malayalam Video Team
Published : January 03, 2018, 07:13

ഡേവിഡ് ജെയിംസ് കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ കോച്ച്

Subscribe to Oneindia Malayalam

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായി ഡേവിഡ് ജെയിംസിനെ നിയമിച്ചു. നേരത്തെ ഐഎസ്എൽ ആദ്യ സീസണിലും ഡേവിഡ് ജെയിംസ് മഞ്ഞപ്പടയെ പരിശീലിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച കൊച്ചിയിൽ ചേർന്ന കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് യോഗത്തിലാണ് ഡേവിഡ് ജെയിംസിനെ വീണ്ടും പരിശീലകനായി തിരഞ്ഞെടുത്തത്.റെനെ മ്യൂളൻസ്റ്റീൻ പരിശീലകസ്ഥാനം രാജിവെച്ചതോടെയാണ് ഡേവിഡ് ജെയിംസിന് വീണ്ടും നറുക്കുവീണത്. കഴിഞ്ഞദിവസം രാത്രി മലേഷ്യയിൽ നിന്നും കൊച്ചിയിലെത്തിയ ഡേവിഡ് ജെയിംസ്, ഉടൻ തന്നെ ബ്ലാസ്റ്റേഴ്സ് ക്യാമ്പിന്റെ നിയന്ത്രണം ഏറ്റെടുക്കും. ഈ സീസണിൽ മോശം പ്രകടനം കാഴ്ചവെച്ച കേരള ബ്ലാസ്റ്റേഴ്സിനെ ഡേവിഡ് ജെയിംസ് വിജയക്കുതിപ്പിലെത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഐഎസ്എൽ നാലാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇതുവരെ ഒരു കളി മാത്രമേ ജയിക്കാനായിട്ടുള്ളു.
ഡച്ചുകാരനായ റെനി മ്യൂളൻസ്റ്റീൻ 1990ലാണ് പരിശീലക്കുപ്പായം അണിയുന്നത്. തുടർന്ന് 2001ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് യൂത്ത് ടീമിന്റെ പരിശീലകനായി. പിന്നീട് മാഞ്ചസ്റ്റർ യുണൈറ്റഡ് സീനിയർ ടീമിന്റെ ടെക്നിക്കൽ സ്കിൽ ഡെവലപ്പ്മെന്റ് കോച്ചായി

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം