By : Oneindia Malayalam Video Team
Published : November 09, 2017, 04:44

മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ദില്ലിയില്‍ വാഹനാപകടം

വായുമലിനീകരണത്തെ തുടര്‍ന്ന് ഡല്‍ഹിആഗ്ര എക്‌സ്പ്രസ് വേയില്‍ നടന്ന വാഹനാപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. പാല്‍വാലിനടുത്തുള്ള ദേശീയ പാത രണ്ടിലായിരുന്നു അപകടം. കനത്ത മൂടല്‍മഞ്ഞാണ് അപകടത്തിന് കാരണം. ശക്തമായ മൂടല്‍ മഞ്ഞ് കാരണം ഇരുപതോളം വാഹനങ്ങളാണ് അപകടത്തില്‍പെട്ടത്. സംഭവത്തില്‍ ഒരു സ്ത്രീ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കുപറ്റുകയും ചെയ്തു. ഇന്നോ നാളെയോ ഇതിനുവേണ്ട നടപടികള്‍ എടുക്കുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും വായുമലിനീകരണത്തെ തുടര്‍ന്ന് നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ഏറ്റവും കൂടതല്‍ വായുമലിനീകരണ തോത് ദല്‍ഹിയിലെ പഞ്ചാബി ഭാഗിലാണ്. വായുമലിനീകരണം ഉയര്‍ന്ന സാഹചര്യത്തില്‍ നവംബര്‍ 19ന് ദല്‍ഹിയില്‍ നടക്കാനിരിക്കുന്ന എയര്‍ട്ടെല്‍ മാരത്തോണ്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാരുടെ സംഘടന ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് കത്തയച്ചിരുന്നു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം