By: Oneindia Malayalam Video Team
Published : August 26, 2017, 03:48

മലയാളികളെ രക്ഷിക്കണമെന്ന് പിണറായി

Subscribe to Oneindia Malayalam

വിവാദ ആള്‍ ദൈവവും ദേരാ സച്ചാ സൗദ നേതാവുമായ ഗുര്‍മീര്‍ റാം റഹീം സിങ് മാനഭംഗക്കേസില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയ കോടതി വിധിക്കു പിന്നാലെ ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ കലാപം പൊട്ടിപ്പുറപ്പെട്ടതില്‍ ആശങ്കയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
ഹരിയാന, പഞ്ചാബ്, ദില്ലി എന്നിവിടങ്ങളിലാണ് കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ആക്രമണങ്ങളില്‍ 32 പേര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. ഈ പ്രദേശങ്ങളിലെ താമസക്കാരായ മലയാളികള്‍ ഭീതിയിലാണെന്ന് പിണറായി പറയുന്നു. ഇവരില്‍ പലരും തന്നെ വിളിച്ചിരുന്നുവെന്നും പിണറായി. മലയാളികള്‍ ഉള്‍പ്പെടയുള്ള ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരിക്കുകയാണ് പിണറായി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം