By: Oneindia Malayalam Video Team
Published : October 31, 2017, 12:29

അന്ന് കരഞ്ഞത് എന്തിനായിരുന്നു? ധർമജൻ വെളിപ്പെടുത്തുന്നു

Subscribe to Oneindia Malayalam

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപ് ജാമ്യത്തിലിറങ്ങിയത് ഈയടുത്തായിരുന്നു. അന്നേ ദിവസം ഒട്ടേറെ സിനിമാതാരങ്ങള്‍ ആലുവ ജയിലിന് മുന്നിലെത്തിയിരുന്നു. അവരില്‍‌ ഒട്ടുമിക്കവരും മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. അതിലേറ്റവും ശ്രദ്ധേയമായത് ധർമ്മജൻ ബോള്‍ഗാട്ടിയുടേതായിരുന്നു. അന്ന് പൊട്ടിക്കരഞ്ഞുകൊണ്ടാണ് ധർമജൻ പ്രതികരിച്ചത്. അന്ന് കരഞ്ഞതിൻറെ പേരില്‍ ഒട്ടേറെ കളിയാക്കലുകളും പരിഹാസങ്ങളും ധർമജൻ കേള്‍ക്കുകയും ചെയ്തു. പക്ഷേ, ധര്‍മജന്‍ അങ്ങനെ കരയാന്‍ ഒരു കാരണം ഉണ്ടായിരുന്നു.അന്ന് ദിലീപിനെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞത് സന്തോഷം കൊണ്ടാണ് എന്നാണ് ധര്‍മജന്‍ ബോള്‍ഗാട്ടി പറയുന്നത്. കന്യകയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ധര്‍മജന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
തന്റെ വീട്ടിലെ കാര്യങ്ങളൊക്കെ ദിലീപ് അന്വേഷിക്കാറുണ്ട് എന്നും ധര്‍മജന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. പല സന്ദര്‍ഭങ്ങളിലും താങ്ങും തണലുമായി ദിലീപ് മാറിയിട്ടുണ്ട് എന്നും ധര്‍മജന്‍ പറയുന്നു.ദിലീപുമായുള്ള ബന്ധം വാക്കുകളില്‍ ഒതുക്കാന്‍ കഴിയില്ലെന്നും ധര്‍മജന്‍ പറയുന്നു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം