By : Oneindia Malayalam Video Team
Published : November 24, 2017, 11:44

വിചാരണവേളയില്‍ പ്രോസിക്യൂഷൻ വിയർക്കും?

Dileep Case: Some loopholes which will affect prosecution

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിനെ എട്ടാം പ്രതിയാക്കി അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു. എങ്കിലും വിചാരണവേളയില്‍ ചില കാര്യങ്ങള്‍ പ്രോസിക്യൂഷന് തിരിച്ചടിയാകുമെന്നാണ് റിപ്പോർട്ട്. ദിലീപും പള്‍സർ സുനിയും ഉള്‍പ്പെടെ 12 പ്രതികളാണ് കേസിലുള്ളത്. സുനിക്കെതിരെ ചുമത്തിയ അതേ വകുപ്പുകള്‍ തന്നെയാണ് ദിലീപിനെതിരെയും ചുമത്തിയിരിക്കുന്നത്. അതിനിടെ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തില്‍ കേസിൻറെ വിചാരണ വേഗത്തിലാക്കണമെന്ന നിലപാട് ആണ് അന്വേഷണ സംഘത്തിനുള്ളത്. വിചാരണ വേളയില്‍ പ്രോസിക്യൂഷനെ ദുര്‍ബലപ്പെടുത്തുന്ന ചില തെളിവുകളുടെ അഭാവം ഉണ്ടെന്നാണ് വിലയിരുത്തല്‍. നടിയെ പള്‍സര്‍ സുനിയും ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കേസിലെ നിര്‍ണായക തെളിവാണ്. ഈ ഫോണ്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നതും തിരിച്ചടിയാണ്. എന്നാല്‍ കുറ്റപത്രം നല്‍കിയാലും ഫോണിനായുള്ള തിരച്ചില്‍ തുടരുമെന്ന് അന്വേഷണസംഘം നേരത്തേ കോടതിയെ അറിയിച്ചിരുന്നു.പള്‍സര്‍ സുനി നല്‍കിയ സാധനങ്ങള്‍ നാലു മാസത്തോളം താന്‍ കൈവശം വച്ചതായും പിന്നീട് നശിപ്പിച്ചുവെന്നുമാണ് രാജു ജോസഫ് മൊഴി നല്‍കിയിരിക്കുന്നതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more