By : Oneindia Malayalam Video Team
Published : November 28, 2017, 11:35

കാവ്യയെയും മീനാക്ഷിയും കൂട്ടാതെ ദിലീപ് ദുബായ്ക്ക്? കാരണം?

നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപ് കോടതിയുടെ അനുമതിയോടെ ദുബായിലേക്ക് പോയി. അമ്മ മാത്രമാണ് ദിലീപിനൊപ്പം പോയത്. ഭാര്യ കാവ്യ മാധവൻ, മകള്‍ മീനാക്ഷി എന്നിവരും പോകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇരുവരും ദിലീപിനൊപ്പം പോയിട്ടില്ലെന്നാണ് റിപ്പോർട്ട്. രാവിലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് ഇരുവരും പോയത്. ദേ പുട്ട് എന്ന സ്വന്തം കടയുടെ ഉദ്ഘാടനത്തിനായാണ് ദിലീപ് ദുബായില്‍ പോകുന്നത്. തിങ്കളാഴ്ച വൈകീട്ട് കോടതിയിലെത്തി ദിലീപ് പാസ്പോർട്ട് കൈപ്പറ്റി. സ്ഥാപനത്തിൻറെ സഹ ഉടമയും സുഹൃത്തുമായ നാദിർഷായുടെ ഉമ്മയാണ് കട ഉദ്ഘാടനം ചെയ്യുന്നത്. ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്ന ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചതോടെയാണ് താരത്തിനു വിദേശത്തേക്ക് പറക്കാന്‍ പച്ചക്കൊടി ലഭിച്ചത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം