By: Oneindia Malayalam Video Team
Published : October 27, 2017, 04:02

വിവാഹം, വിവാദം, ജയില്‍! ദിലീപിന് ഇന്ന് പിറന്നാള്‍

Subscribe to Oneindia Malayalam

നടൻ ദിലീപിന് ഇന്ന് അൻപതാം പിറന്നാള്‍. 1967 ഒക്ടോബർ 27ന് എറണാകുളം ജില്ലയിലെ ആലുവയിലാണ് ദിലീപിൻറെ ജനനം. ഗോപാലകൃഷ്ണൻ പത്മനാഭ പിള്ളയാണ് പിന്നീട് മലയാള സിനിമയെ അടക്കി ഭരിക്കുന്ന ദിലീപ് ആയി മാറിയത്. മിമിക്രിയിലൂടെ സിനിമയില്‍ എത്തിയ ദിലീപ്, അസിസ്റ്റൻറ് ഡയറക്ടർ, നിർമാതാവ്, ബിസിനസ് പ്രമുഖൻ എന്നീ നിലകളിലേക്കും ദിലീപ് ഉയർന്നു. 25 വർഷം നീണ്ട അഭിയനജീവിതത്തിനിടെ 130ഓളം ചിത്രങ്ങളില്‍ ദിലീപ് അഭിനയിച്ചു. 1991ല്‍ സംവിധായകൻ കമലിൻറെ വിഷ്ണുലോകം എന്ന ചിത്രത്തിലൂടെ അസിസ്റ്റൻറ് ഡയറക്ടർ ആയി മാറി. ദിലീപിൻറെ ജീവിതത്തിലെ പ്രധാന 50 സംഭവങ്ങളിലൂടെ കടന്നുപോകുകയാണ് ഈ വീഡിയോ. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ആലുവ യുസി കോളേജിലും എറണാകുളം മഹാരാജാസിലും ആയിരുന്നു ദിലീപിന്റെ പഠനം. ഇക്കാലത്ത് തന്നെ ദിലീപ് മിമിക്രിയില്‍ ശ്രദ്ധേയനായി തുടങ്ങിയിരുന്നു. എക്കണോമിക്‌സില്‍ ബിരുദവും നേടി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം