By: Oneindia Malayalam Video Team
Published : November 02, 2017, 01:19

ദിലീപിന്റെ വിധി തയ്യാർ, കുടുക്കാൻ പൊലീസ്

Subscribe to Oneindia Malayalam

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെയുള്ള കുറ്റപത്രം ഉടൻ സമർപ്പിക്കാനൊരുങ്ങി പൊലീസ്. രണ്ട് ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്. അറസ്റ്റ് ചെയ്ത് 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമർപ്പിക്കണം എന്നായിരുന്നു ചട്ടം. ദിലീപിന് ജാമ്യം ലഭിക്കില്ലെന്ന പ്രതീക്ഷയില്‍ ആയിരുന്നു അന്വേഷണസംഘം. എന്നാല്‍ 85ാം ദിവസം ദിലീപ് പുറത്തിറങ്ങി. അങ്ങനെയെങ്കില്‍‌ ആരായിരിക്കും ഒന്നാം പ്രതി എന്നാകും എല്ലാവരും ഉറ്റുനോക്കുന്നത്. ക്വട്ടേഷൻ നല്‍കിയ ദിലീപോ അതോ നടിയെ ആക്രമിച്ച പള്‍സർ സുനിയോ? കുറ്റപത്രം സമർപ്പിക്കുന്നതോടെ ഈ ആകാംക്ഷക്ക് അവസാനമാകും. ദിലീപിനെതിരെ അതിശക്തമായ കുറ്റപത്രമാകും പൊലീസ് സമർപ്പിക്കാനൊരുങ്ങുക എന്നാണ് റിപ്പോർട്ട്. കേസിലെ മുഖ്യസാക്ഷി മൊഴി മാറ്റിപ്പറഞ്ഞത് പൊലീസിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ ഇതിനെ മറികടക്കാനുള്ള വഴികളും നേരത്തേ തന്നെ തയ്യാറാക്കി വച്ചിരുന്നു എന്നാണ് സൂചന.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം