By: Oneindia Malayalam Video Team
Published : December 05, 2017, 02:30

മഞ്ഞ് തടാകത്തില്‍ അകപെട്ട നായയെ അഗ്നിശമന സേന രക്ഷിക്കുന്ന വീഡിയോ

Subscribe to Oneindia Malayalam


മഞ്ഞ് തടാകത്തില്‍ അകപെട്ട നായയെ അഗ്നിശമന സേന രക്ഷിക്കുന്ന വീഡിയോ കൗതുകമാവുന്നു .സ്വിഫ്റ്റ് കറന്റിലാണ് സംഭവം. മഞ്ഞ് തടാകത്തിലേക്ക് അബദ്ധത്തില്‍ നായ അകപെടുകയായിരുന്നു. കരയില്‍ നിന്നും കുറച്ചകലെയായിരുന്നു തടാകം. തണുത്തുറഞ്ഞ തടാകത്തില്‍നിന്നും രക്ഷപെടാന്‍ നായ ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ല

നായയെ അന്വേക്ഷിച്ചെത്തിയ ഉടമസ്ഥനാണ് തണുത്തുറഞ്ഞ മഞ്ഞ് തടാകത്തില്‍ നായയെ കാണുന്നത്. എന്നാല്‍ ആയാള്‍ക്ക് നായയെ രക്ഷിക്കാന്‍ സാധിച്ചില്ല. തുടർന്ന് അഗ്നിശമനസേനയെ വിവരം അറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ സേന നായയെ പെട്ടെന്നുതന്നെ രക്ഷിച്ചു. ഒരു കയറിന്റെ സഹായത്തോടെ തടാകത്തിലേക്ക് ഇറങ്ങിയ സേന നായയെ പതുക്കെ എടുത്തുകൊണ്ടുവരികയായിരുന്നു. എന്നാല്‍ കരയ്‌ക്കെത്തിയിട്ടും പെട്ടെന്ന് നടന്നു നീങ്ങാന്‍ ആ നായയ്ക്ക് കഴിഞ്ഞിരുന്നില്ല. അത്രയ്ക്കും തണുത്തുറഞ്ഞ തടാകത്തിലായിരുന്നു നായ അകപെട്ടത്.

എന്നാല്‍ കുറച്ചു സമയം കഴിഞ്ഞപ്പം ഒന്നും സംഭവിക്കാത്ത തരത്തിലായിരുന്നു നായ. യാതൊരു പ്രശ്‌നവും ഇല്ലാതെ നടന്നു പോയി. എന്തു തന്നെയായലും വീഡിയോ കൗതുകമുണര്‍ത്തുകയാണ്. സംഭവം നടക്കുമ്പാള്‍ സമീപത്തുണ്ടായിരുന്നവര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം