• search
  • Live TV

അനർഹമായ റേഷൻ കാർഡുകൾ ഉള്ളവർക്ക് വരാൻ പോകുന്നത് മുട്ടൻ പണി

Published : October 02, 2022, 08:20
ഓപ്പറേഷൻ യെല്ലോ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ അനധികൃതമായി കൈവശം വച്ച 68 മുൻഗണനാ കാർഡുകൾ പിടിച്ചെടുത്തു. കോഴിക്കോട് താലൂക്കിലെ ഒളവണ്ണ, മടവൂർ, കൊടിനാട്ടുമുക്ക് എന്നീ പ്രദേശങ്ങളിൽ വീട് കയറി നടത്തിയ പരിശോധനയിൽ അനധികൃതമായി കൈവശം വെച്ചിരുന്ന അഞ്ച് എ.എ.വൈ. കാർഡ്, 40 മുൻഗണനാ കാർഡുകൾ, 23 സ്റ്റേറ്റ് സബ്സിഡി കാർഡുകൾ എന്നിവയാണ് പിടിച്ചെടുത്തത്. സർക്കാർ ഉദ്യോഗസ്ഥരടക്കം നിലവിൽ മുൻഗണനാ കാർഡുകളിൽ അംഗങ്ങളായി തുടരുന്നതായും എ.സി സൗകര്യത്തോടുകൂടിയതും 1000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തൃതിയുള്ള വീടുകളും ഒന്നിലധികം നാല്ചക്ര വാഹനമുള്ളവരുമായ വ്യക്തികൾ നിലവിൽ സബ്സിഡി കാർഡ് അംഗങ്ങളായി തുടരുന്നതായും കണ്ടെത്തി. ഇവർക്ക് നോട്ടീസ് നൽകിയതായും കാർഡുകൾ അടിയന്തിരമായി മാറ്റേണ്ടതാണെന്നും ജില്ലാ സപ്ലൈ ഓഫീസർ കെ.രാജീവ് അറിയിച്ചു.

Tags: ration card, kerala

Up Next
Recommended Videos
  • 15 minutes ago
    നോക്കുകുത്തിയായി തണ്ണീർ മുക്കത്തെ ഹൗസ് ബോട്ട് ടെർമിനൽ
  • 45 minutes ago
    പെരുമ്പത്തൂര്‍ സ്‌കൂള്‍ മുറ്റത്തെ തണൽ മരങ്ങൾ മുറിച്ചത് വിവാദമാകുന്നു
  • 1 hour ago
    പാണംകുഴിയിൽ പുഴമുറിച്ചു കടന്ന് ഇരുപത്തഞ്ചോളം ആനകൾ
  • 2 hours ago
    ബൈപ്പാസ് വികസനം; കുരീപ്പുഴയിൽ പ്രേമചന്ദ്രൻ എംപി സന്ദർശനം നടത്തി
  • 4 hours ago
    തങ്കളത്ത് കൂറ്റൻ മൂർഖൻ പാമ്പിനെ സാഹസികമായി പിടികൂടി
  • 5 hours ago
    എ.എൻ.ഷംസീർ നയിക്കുന്ന ആദ്യ സഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം