By: Oneindia Malayalam Video Team
Published : October 31, 2017, 04:05

ദുബൈയില്‍ ഇനി കൌതുകത്തിന്റെ നാളുകള്‍

Subscribe to Oneindia Malayalam

ദുബൈ ആഗോളഗ്രാമമായ ഗ്ലോബല്‍ വില്ലേജ് നവംബർ ഒന്ന് ബുധനാഴ്ച മുതല്‍ സന്ദർശകർക്കായി തുറന്നുകൊടുക്കും. 158 ദിവസം പരിപാടികള്‍ നീണ്ടുനില്‍ക്കും. ലോകത്തിൻറെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് സന്ദർശകരുടെ ഇഷ്ടവിനോദ കേന്ദ്രമാണ് ഗ്ലോബല്‍ വില്ലേജ്. ഗ്ലോബല്‍ വില്ലേജിൻറെ 22ാം സീസണാണ് ഈ വർഷം ആഘോഷിക്കുന്നത്. എഴുപത്തി അഞ്ചിലധികം രാജ്യങ്ങളുടെ പങ്കാളിത്തമാണ് ഈ സീസണിൽ അധിക്രതർ ഒരുക്കിയിരിക്കുന്നത്. ഇതിൽ തന്നെ ഇരുപത്തി ഏഴ് രാജ്യങ്ങളുടെ പങ്കാളിത്തം ഇത്തവണ ആദ്യമായിട്ടാണ് ഗ്ലോബൽ വില്ലേജിൽ ഉറപ്പുവരുത്തുന്നത്. അന്താരാഷ്ട്ര തലത്തിൽ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ കൾച്ചറൽ പ്രോഗ്രാം ഇത്തവണ ഗ്ലോബൽ വില്ലേജിൽ സന്ദർശകർക്ക് മുന്നിൽ അവതരിപ്പിക്കുമെന്നും ബദർ അൻവാഇ വ്യക്തമാക്കി.വിശാലമായ പാർക്കിംങ് സൌകര്യവും ലോകത്തിൻറെ വിവിധ കോണുകളിൽ നിന്നും രുചി വൈവിധ്യവുമായി നൂറ്റി ഇരുപതിലധികം ഭക്ഷണ കേന്ദ്രങ്ങളും ഗ്ലോബൽ വില്ലേജിൽ ഒരുക്കിയിട്ടുണ്ട്.വിനോദത്തോടപ്പം മികച്ച ഷോപ്പിംങ് അനുഭവങ്ങൾക്കും സാക്ഷിയാകുന്ന ഈ ആഗോള ഗ്രാമം ഇനിയുള്ള നൂറ്റി അൻപത്തിഎട്ട് ദിനങ്ങൾ മിഴിതുറന്നിരിക്കും.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം