By: Oneindia Malayalam Video Team
Published : June 14, 2017, 03:25

BREAKING ശ്രീധരനെ ഒഴിവാക്കി കൊച്ചി മെട്രോ ഉദ്ഘാടനം

Subscribe to Oneindia Malayalam


കേരളത്തിന്റെ സ്വപ്നപദ്ധതിയായ കൊച്ചി മെട്രോയുടെ ഉദ്ഘാടനച്ചടങ്ങിന്റെ വേദിയില്‍ ഈ പദ്ധതിക്കു ചുക്കാന്‍പിടിച്ച ഇ ശ്രീധരന്‍ ഉണ്ടാവില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും ഉദ്ഘാടനച്ചടങ്ങിന്റെ വേദിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് പുറത്തുവിട്ട പട്ടികയില്‍ നിന്ന് ശ്രീധരനെയും ചെന്നിത്തലയെയും ഒഴിവാക്കുകയായിരുന്നു.
മോദിയടക്കം നാലു പേര്‍ മാത്രമാണ് ഉദ്ഘാടന വേദിയിലുണ്ടാവുക. 13 പേര്‍ ഉള്‍പ്പെടുന്ന പട്ടികയാണ് കെംഎംആര്‍എല്‍ അധികൃതര്‍ നല്‍കിയിരുന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഈ പട്ടിക നാലാക്കി വെട്ടിച്ചുരുക്കുകയായിരുന്നു. പുതിയ പട്ടികയനുസരിച്ച് പ്രധാനമന്ത്രി, മുഖ്യമന്ത്രി, ഗവര്‍ണര്‍, കേന്ദ്ര മന്ത്രി എന്നിവര്‍ മാത്രമാണ് ഉദ്ഘാടന വേദിയിലുണ്ടാവുക.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം