By: Oneindia Malayalam Video Team
Published : October 26, 2017, 06:46

കമ്മ്യൂണിസ്റ്റ് മന്ത്രി രവീന്ദ്രനാഥ് സംഘിയോ? ആരോപണവുമായി MLA

Subscribe to Oneindia Malayalam

പിണറായി മന്ത്രിസഭ അധികാരത്തിലേറിയതിന് ശേഷം ഏറ്റവുമധികം വിമർശനങ്ങള്‍ ഏറ്റുവാങ്ങിയത് തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ്. അതുകഴിഞ്ഞാല്‍ വിദ്യാഭ്യാസവകുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളിലും. സംഘപരിവാറുമായി ബന്ധപ്പെടുത്തി മന്ത്രി സി രവീന്ദ്രനാഥിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയർന്നിരുന്നു. ഇത് സിപിഎമ്മിനും മന്ത്രിസഭക്കും ഉണ്ടാക്കുന്ന ക്ഷീണം ചെറുതല്ല. സത്യത്തില്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭിയിലെ വിദ്യാഭ്യാസ മന്ത്രി ഒരു സംഘി ആണോ ?
സി രവീന്ദ്രനാഥ് പഴയ സംഘപരിവാറുകാരനാണ് എന്ന ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ് അനില്‍ അക്കര എംഎല്‍എ. തന്റെ ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് കോണ്‍ഗ്രസ് എംഎല്‍എ സിപിഎം മന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.യുഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കി പിണറായി മന്ത്രിസഭ അധികാരത്തിലേറുമ്പോള്‍ ഏറ്റവും അധികം പ്രതീക്ഷയുള്ള ഒരു മന്ത്രിയായിരുന്നു സി രവീന്ദ്രനാഥ്. പാഠപുസ്തകം വൈകുന്നു എന്നത് പോലുള്ള സ്ഥിരം പരാതികള്‍ കുറയ്ക്കാനും വകുപ്പിനായി. എന്നാല്‍ പണി വേറെ കിടപ്പുണ്ടായിരുന്നു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം