By: Oneindia Malayalam Video Team
Published : January 10, 2018, 05:48

പ്രധാന വാർത്തകൾ

Subscribe to Oneindia Malayalam

ഹെലികോപ്ടർ യാത്രാ വിവാദത്തിൽ ഒന്നുമറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വാദം തെറ്റെന്ന് രേഖകൾ. പണം അനുവദിച്ചുള്ള ഉത്തരവിന്റെ പകർപ്പ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കും നൽകിയിരുന്നതായി വ്യക്തമായി. ആക്രമണത്തിൽ പ്രതിഷേധിച്ച് തൃത്താല മണ്ഡലത്തിൽ വ്യാഴാഴ്ച രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. എകെജി വിവാദത്തിനുശേഷം വി.ടി. ബല്‍റാം എംഎല്‍എ പങ്കെടുത്ത ആദ്യ പൊതുപരിപാടിക്കിടെയാണ് സംഘർഷമുണ്ടായത്. പൊലീസുകാർക്കടക്കം നിരവധിപ്പേർക്കു പരുക്കേറ്റിട്ടുണ്ട്. തമിഴ്‌നാട്ടിലെ ജോയ് ആലുക്കാസ് കടകളിൽ ആദായനികുതി വകുപ്പ് പരിശോധന.ചെന്നൈ ടി നഗർ, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, പുതുച്ചേരി, തിരുനെൽവേലി എന്നിങ്ങനെ പത്ത് ഇടങ്ങളിലെ കടകളിലാണ് പരിശോധന നടക്കുന്നത്. നികുതി വെട്ടിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നാണ് റിപ്പോര്‍ട്ട്.ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ താളം കണ്ടെത്താന്‍ വിഷമിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഡല്‍ഹി ഡൈനാമോസിനെ നേരിടും. രാത്രി എട്ട് മണിക്ക് ദില്ലി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മൽസരം.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം