• search
By : Oneindia Video Malayalam Team
Published : December 05, 2017, 02:03
Duration : 01:41

പരേതനെന്ന് പരസ്യം കൊടുത്ത് മുങ്ങിയ ആളെ കണ്ടെത്തി

സ്വന്തം ചരമവാർത്തയും പരസ്യവും നൽകിയ ശേഷം ഒളിവിൽ പോയ ആളെ കോട്ടയത്ത് കണ്ടെത്തി. കണ്ണൂർ തളിപ്പറമ്പ് സ്വദേശി മേലുക്കുന്നേൽ ജോസഫിനെ(75)യാണ് കോട്ടയത്തെ സ്വകാര്യ ലോഡ്ജിൽ നിന്നും കണ്ടെത്തിയത്. കഴിഞ്ഞദിവസം കോട്ടയത്തെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് മേലുക്കുന്നേൽ ജോസഫിനെ കണ്ടെത്തിയത്. പത്രത്തിൽ സ്വന്തം ചരമവാർത്ത നൽകിയ ശേഷം ഇയാൾ നേരെ കോട്ടയത്താണ് വന്നത്. തുടർന്ന് നഗരത്തിലെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്തു താമസിക്കുകയായിരുന്നു. തളിപ്പറമ്പിലുള്ള ഭാര്യയ്ക്ക് സ്വർണ മാലയും പണവും അയച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ജോസഫ് കഴിഞ്ഞദിവസം കോട്ടയം കാർഷിക വികസന ബാങ്കിലെത്തിയിരുന്നു. ബാങ്ക് സെക്രട്ടറിയെ കണ്ടാണ് ജോസഫ് ഇക്കാര്യം ആവശ്യപ്പെട്ടത്. തളിപ്പറമ്പ് സ്വദേശിയായ മേരിക്കുട്ടിയുടെ ഭർത്താവ് മേലുക്കുന്നേൽ ജോസഫ് ഹൃദയാഘാതം മൂലം മരിച്ചുവെന്നും, അവർക്ക് സഹായമായാണ് പണം അയക്കുന്നതെന്നും ജോസഫ് സെക്രട്ടറിയോട് പറഞ്ഞു

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more