By: Oneindia Malayalam Video Team
Published : September 01, 2017, 03:56

സച്ചിന്റെ പത്താം നമ്പറിന് പുതിയ അവകാശി!!

Subscribe to Oneindia Malayalam

ശ്രീലങ്കയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യ വലംകൈയന്‍ മീഡിയം ഫാസ്റ്റ് ബൗളറായ ഷര്‍ദുള്‍ താക്കൂറിനെ കളത്തിലിറക്കിയിരുന്നു. ഇതിനിടെ ഷര്‍ദുള്‍ താക്കൂറിന്റെ ജേഴ്‌സി നമ്പര്‍ കണ്ട് ചില ആരാധകര്‍ക്ക് നിയന്ത്രണം വിട്ടു. ക്രിക്കറ്റ് ദൈവമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പത്താം നമ്പര്‍ ജേഴ്‌സി ധരിച്ചതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. സച്ചിന്റെ പ്രശസ്തമായ ജേഴ്‌സി നമ്പറില്‍ ഷര്‍ദുള്‍ താക്കൂറിനെ കണ്ടതിന് പിന്നാലെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ രൂക്ഷപ്രതികരണങ്ങളുമായെത്തി. 'ജേഴ്‌സി നമ്പര്‍ 10' എന്ന പേരില്‍ ഹാഷ്ടാഗ് ക്യാംപെയ്ന്‍ ആരംഭിച്ചു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം