By: Oneindia Malayalam Video Team
Published : October 26, 2017, 10:33

U17 ലോകകപ്പില്‍ യൂറോപ്യന്‍ ഫൈനല്‍, ഇംഗ്ലണ്ടിനോട് മുട്ടുകുത്തി മഞ്ഞപ്പട

Subscribe to Oneindia Malayalam

ലാറ്റിനമേരിക്കയ്‌ക്കു പിറകെ ആഫ്രിക്കയും വീണതോടെ ഫിഫയുടെ അണ്ടര്‍ 17 ലോകകപ്പ്‌ ഫുട്‌ബോളില്‍ യൂറോപ്യന്‍ കിരീടപ്പോരിന്‌ അരങ്ങൊരുങ്ങി. മാലിയെ തോല്‍പ്പിച്ച് സ്പെയിനും കരുത്തരായ ബ്രസീലിനെ കീഴടക്കി ഇംഗ്ലണ്ടും കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ഇരു ടീമുകളുടെയും വിജയം. ശനിയാഴ്‌ച കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ ലേക്ക്‌ സ്‌റ്റേഡിയത്തില്‍ രാത്രി എട്ടു മണിക്കാണ്‌ സ്‌പെയിന്‍-ഇംഗ്ലണ്ട്‌ ഫൈനല്‍.നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം സെമിയില്‍ ആഫ്രിക്കന്‍ കിരീടപ്രതീക്ഷയായ മാലിയെ യൂറോപ്യന്‍ വമ്പന്മാരായ സ്‌പെയിന്‍ തകര്‍ത്തുവിട്ടു. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ചെമ്പടയുടെ വിജയം. സ്‌പെയിനിനു വേണ്ടി സൂപ്പര്‍ താരം ആബേല്‍ റൂയിസ്‌ ഇരട്ടഗോള്‍ നേടി. മൂന്നാം ഗോള്‍ ഫെറാന്‍ ടോറസിന്റെ വകയായിരുന്നു. വൈകീട്ട്‌ അഞ്ചിനു ഇതേ സ്റ്റേഡിയത്തില്‍ നടക്കുന്ന ലൂസേഴ്‌സ്‌ ഫൈനലില്‍ ബ്രസീല്‍ മാലിയുമായി ഏറ്റുമുട്ടും.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം