By: Oneindia Malayalam Video Team
Published : October 28, 2017, 01:12

ഇംഗ്ലണ്ടോ, സ്പെയിനോ? ഫുട്ബോള്‍ രാജാക്കന്മാരെ ഇന്നറിയാം

Subscribe to Oneindia Malayalam

ഇന്ത്യൻ മണ്ണില്‍ ആദ്യമായി വിരുന്നെത്തിയ ലോകകപ്പിൻറെ കലാശപ്പോരാട്ടം ഇന്ന് നടക്കും. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റോഡിയത്തില്‍ രാത്രി എട്ട് മണിക്ക് നടക്കുന്ന ഫൈനലില്‍ യൂറോപ്യൻ കരുത്തരായ സ്പെയിനും ഇംഗ്ലണ്ടും ഏറ്റുമുട്ടും. ഇതോടെ 23 ദിവസം നീണ്ടുനിന്ന ഫുട്ബോള്‍ മാമാങ്കത്തിനാണ് ഇതോടെ തിരശ്ശീല വീഴുക. അതിന് മുൻപ് വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന ലൂസേഴ്സ് ഫൈനലില്‍ മൂന്നാം സ്ഥാനം തേടി ബ്രസീലും മാലിയും ഏറ്റുമുട്ടും. കഴിഞ്ഞ മെയില്‍ നടന്ന അണ്ടർ 17 യൂറോകപ്പ് ഫൈനലിൻറെ തനിയാവർത്തനമാണ് ഇക്കുറി ലോകകപ്പ് ഫൈനലിലും അരങ്ങേറുന്നത്. സെമി ഫൈനലില്‍ ബ്രസീലിനെതിരേ ഇംഗ്ലണ്ട് പുറത്തെടുത്ത അവിസ്മരണീയ പ്രകടനം പരിഗണിക്കുമ്പോള്‍ സ്‌പെയിന്‍ ഫൈനലില്‍ ശരിക്കും സൂക്ഷിക്കേണ്ടിയിരിക്കുന്നു. നേരത്തേ സ്‌പെയിനിനെ ഗ്രൂപ്പുഘട്ടത്തില്‍ തോല്‍പ്പിച്ച ടീം കൂടിയായ ബ്രസീലിനെ ഇംഗ്ലണ്ട് 3-1നാണ് നിഷ്പ്രഭരാക്കിയത്.ഇരുടീമും കന്നി ലോകകിരീടം തന്നെയാണ് ശനിയാഴ്ച ലക്ഷ്യമിടുന്നത്

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം