By: Oneindia Malayalam Video Team
Published : October 29, 2017, 04:02

ലോകകപ്പ്: കപ്പ് ഇംഗ്ലണ്ടിലേക്ക്

Subscribe to Oneindia Malayalam

ചരിത്രത്തിലാദ്യമായി ഇന്ത്യ വിരുന്നൊരുക്കിയ അണ്ടർ 17 ലോകകപ്പില്‍ ഇംഗ്ലണ്ടിന് കിരീടം. സ്പെയിനെ രണ്ടിനെതിരെ 5 ഗോളിന് തറപറ്റിച്ചാണ് ഇംഗ്ലീഷ് കൌമാരപ്പട ലോകകിരീടം ചൂടിയത്. രണ്ട് ഗോളിന് പിന്നില്‍ നിന്ന് ശേഷമാണ് ഇംഗ്ലീഷ് ടീമിൻറെ കുതിപ്പ്. ഈ വർഷം നടന്ന യൂറോ അണ്ടർ 17ല്‍ ഷൂട്ടൌട്ടിലൂടെ തങ്ങളില്‍ നിന്ന് കിരീടം തട്ടിയെടുത്ത സ്പാനിഷുകാരോട് ഒരു മധുരപ്രതികാരം കൂടിയായി ഈ വിജയം. മത്സരത്തിൻറെ ആദ്യപരുതി വരെ സെർജിയോ ഗോമസിൻറെ ഇരട്ടഗോളിലൂടെ സ്പെയിൻ മേധാവിത്വം പുലർത്തി. ഇംഗ്ലണ്ട് ആദ്യമായാണ് കൗമാരകപ്പിന്റെ ഫൈനലിലെത്തിയത്. മാലിയെ തോല്‍പ്പിച്ച ബ്രസീലാണ് മൂന്നാം സ്ഥാനക്കാര്‍.സ്‌പെയിന്‍ ഗോള്‍മുഖത്ത് ഇരച്ചു കയറിയ ഇംഗ്ലീഷ് നിര ഗിബ്‌സ് വൈറ്റിലൂടെ സമനില ഗോളും സ്വന്തമാക്കി. 69ാം മിനിറ്റില്‍ ഫോദനും അവസാന ഏഴു മിനിറ്റിനുള്ളില്‍ ഇരട്ടഗോള്‍ നേടിയ മാര്‍ക്ക് ഗൂഹിനും ചേര്‍ന്ന് ആധികാരികമായ വിജയം ഇംഗ്ലണ്ടിന്റെ പേരില്‍ എഴുതി ചേര്‍ത്തു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം