By: Oneindia Malayalam Video Team
Published : November 21, 2017, 02:59

മോദിക്കെതിരെ ഉയരുന്ന കൈകള്‍ വെട്ടണമെന്ന് BJP

Subscribe to Oneindia Malayalam

ഒരുപാട് പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ നയിക്കുന്നതെന്നും അതിനാല്‍ തന്നെ അദ്ദേഹത്തിനെതിരെ ഉയരുന്ന കൈകള്‍ ഛേദിക്കപ്പെടണമെന്നും ബിജെപി നേതാവിൻറെ ആഹ്വാനം. ബിഹാർ ബി ജെ പി അധ്യക്ഷൻ ഉജിയർപൂർ നിത്യാനന്ദ റായിയാണ് പ്രസംഗത്തിനിടയില്‍ ഇത്തരമൊരു ആഹ്വാനം നടത്തിയത്. ദരിദ്രകുടുംബത്തില്‍ നിന്നാണ് പ്രധാനമന്ത്രി ആ പദത്തിലേക്കെത്തിയത്. അതിനാല്‍ അദ്ദേഹത്തിനെതിരെ ഉയരുന്ന വിലരുകളോ കൈകളോ തല്ലിയൊടിക്കണം,വേണ്ടി വന്നാല്‍ ഛേദിച്ചുകളയണം. ബിഹാർ ഉപമുഖ്യമന്ത്രി സുശീല്‍ മോദി വേദിയിലിരിക്കെയാണ് ബി ജെ പി നേതാവിൻറെ പ്രസ്ത്വാന. എന്നാല്‍ ഇതെല്ലാം താൻ ആലങ്കാരികമായി പറഞ്ഞതാണെന്നാണ് സംഭവം വിവാദമായതോടെ നിത്യാനന്ദ റായിയുടെ പ്രതികരണം. പള്ളി മണികള്‍ക്കും ബാങ്ക് വിളിയ്ക്കും പകരം ഭാരത് മാതാ കീ ജയ് വിളിക്കണമെന്നാവശ്യപ്പെട്ട് ആഗസ്തില്‍ നിത്യാനന്ദ് റായി രംഗത്തെത്തിയിരുന്നു.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം