By: Oneindia Malayalam Video Team
Published : November 02, 2017, 12:00

ഗെയില്‍ സമരം അക്രമാസക്തമാക്കിയതിന് പിന്നില്‍ തീവ്രവാദ സംഘടനകള്‍!

Subscribe to Oneindia Malayalam

ഗെയില്‍ സമരത്തില്‍ സംഘർഷമുണ്ടാക്കിയത് പുറത്തുനിന്ന് വന്നവരെന്ന് പോലീസ്. മലപ്പുറത്തെ കീഴുപറമ്പില്‍ നിന്നുള്‍പ്പെടെ ആളുകള്‍ എത്തിയിട്ടുണ്ടെന്ന് റൂറല്‍ ജില്ലാ പോലീസ് മേധാവി പുഷ്‌കരന്‍ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ളവരാണ് നേതൃത്വം നല്‍കിയത്. ആളുകളെ ഭയവിഹ്വലരാക്കി തെറ്റിദ്ധാരണ ഉണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. ഉദ്യോഗസ്ഥരെ മര്‍ദിച്ചവരെ വെറുതേ വിടണമെന്നാവശ്യപ്പെട്ട് സ്റ്റേഷന്‍ ഉപരോധിച്ചപ്പോള്‍ പ്രശ്‌നമുണ്ടാക്കി കാര്യങ്ങള്‍ വഴി തിരിച്ചുവിടുകയാണ് അവരുടെ ഉദ്ദേശ്യമെന്നാണ് മനസ്സിലാവുന്നത്. ശക്തമായ നടപടിയുമായി മുന്നോട്ടു പോവും. സര്‍വേയ്ക്ക് പോലീസ് സംരക്ഷണം നല്‍കുമെന്നും പോലീസ് അറിയിച്ചു. രാവിലെ സംഘര്‍ഷം തുടങ്ങിയ വേളയില്‍ തന്നെ സമരക്കാരും പോലീസും തെരുവില്‍ ഏറ്റുമുട്ടുന്ന കാഴ്ചയാണ് കണ്ടത്. സമരക്കാരുടെ പന്തലും വാഹനങ്ങളും പോലീസ് അടിച്ചുതകര്‍ത്തപ്പോള്‍ കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് നേരെ സമരക്കാരുടെ ഭാഗത്തുനിന്ന് കല്ലേറുണ്ടായി.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം