By: Oneindia Malayalam Video Team
Published : September 05, 2017, 11:41

റെക്കോര്‍ഡിട്ട് സ്വര്‍ണവില! അറിയേണ്ടതെല്ലാം!

Subscribe to Oneindia Malayalam

റെക്കോര്‍ഡിട്ട് സ്വര്‍ണ്ണ വില കുതിയ്ക്കുന്നു. തിങ്കളാഴ്ച സ്വര്‍ണ്ണത്തിന് 200 രൂപ വര്‍ധിച്ചതോടെ 10 ഗ്രാമിന് 30,600 രൂപയാണ് വില. ഉത്തരകൊറിയ നടത്തിയ അണുവായുധ പരീക്ഷണത്തെ തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനിടെയാണ് സ്വര്‍ണ്ണവില ഈ വര്‍ഷത്തെ റെക്കോര്‍ഡില്‍ എത്തിയിട്ടുള്ളത്. സ്വര്‍ണ്ണത്തിന് പുറമേ വെള്ളിയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. 200 രൂപ വര്‍ധിച്ചതോടെ വെള്ളി കിലോയ്ക്ക് 41,000 രൂപയിലെത്തി. ഇത് നാണയ നിര്‍മാണത്തിനെയും വ്യാപാര ആവശ്യങ്ങള്‍ക്ക് വെള്ളിയെ ആശ്രയിക്കുന്നവരെയുമാണ് ബാധിക്കുക. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണ്ണവിലയില്‍ കുതിപ്പ് തന്നെയാണ് പ്രകടമാകുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം