By: Oneindia Malayalam Video Team
Published : October 26, 2017, 12:29

ഗുജറാത്തില്‍ വീണ്ടും BJP?

Subscribe to Oneindia Malayalam

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മനാടായ ഗുജറാത്തില്‍ ആറാം തവണയും താമര വിരിയുമെന്ന് അഭിപ്രായ സർവേ ഫലം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ടൈംസ് നൌ വിഎംആർ നടത്തിയ അഭിപ്രായസർവേ പറയുന്നു. 2012ലെ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ ബിജെപിക്ക് ലഭിക്കുമെന്നാണ് പ്രവചനങ്ങള്‍ പറയുന്നത്. തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 118 മുതല്‍‌ 134 വരെ സീറ്റുകള്‍ ലഭിക്കും. സര്‍വ്വേയില്‍ പങ്കെടുത്ത 81 ശതമാനം പേരും പറഞ്ഞത് തങ്ങള്‍ ബിജെപിക്കു തന്നെ ഇത്തവണയും വോട്ട് ചെയ്യുമെന്നായിരുന്നു.
ആകെ വോട്ടില്‍ 52 ശതമാനവും ബിജെപിക്കായിരിക്കും. വെറും 37 ശതമാനം വോട്ട് മാത്രമേ കോണ്‍ഗ്രസിനു ലഭിക്കുകയുള്ളൂ. മറ്റു പാര്‍ട്ടികള്‍ 11 ശതമാനം വോട്ട് പങ്കിടും.ആദ്യഘട്ടം ഡിസംബര്‍ ഒമ്പതിനും രണ്ടാം ഘട്ടം 14നും നടക്കും. ഡിസംബര്‍ 18നാണ് വോട്ടെണ്ണല്‍.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം