By: Oneindia Malayalam Video Team
Published : December 12, 2017, 12:05

ഗുജറാത്ത്: മോദിയെയും BJPയെയും ഞെട്ടിച്ച് ഹർദീക്

Subscribe to Oneindia Malayalam

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് രണ്ടാംഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെയാണ്. അതിനിടെ അഹമ്മദാബാദില്‍ പതിനായിരങ്ങളെ പങ്കെടുപ്പിച്ച് ബിജെപിക്കെതിരെ ഹർദീക് പട്ടേലിൻറെ പടുകൂറ്റൻ റാലി. കഴിഞ്ഞ ആഴ്ച സൂറത്തില്‍ എഴുപതിനായിരത്തിലധികം പേരെ അണിനിരത്തി ശക്തി തെളിയിച്ച ഹർദീക് അഹമ്മദാബാദിലും ഇതാവർത്തിക്കാനുള്ള ഒരുക്കത്തിലാണ്. ജിഎസ്ടിയും നോട്ട് നിരോധനവും ഗുജറാത്തിലെ ബിജെപി ഭരണത്തിന് അന്ത്യം കുറിക്കുമെന്നും ആദ്യഘട്ടം വോട്ടെടുപ്പ് നടന്ന 89 മണ്ഡലങ്ങളില്‍ 60 സീറ്റ് കോണ്‍ഗ്രസിന് കിട്ടുമെന്നും ഹർദീക് വ്യക്തമാക്കി. അഹമ്മദാബാദ് ഒഴികെയുള്ള വിവിധ സ്ഥലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് നിയുക്ത അധ്യക്ഷൻ രാഹുല്‍ ഗാന്ധിയും പ്രസംഗിക്കും. അഹമ്മദാബാദില്‍ ഇന്ന് നടത്താനിരുന്ന റോഡ് ഷോക്ക് ബിജെപിക്കും കോണ്‍ഗ്രസിനും സർക്കാർ അനുമതി നല്‍കിയിരുന്നില്ല. മധ്യഗുജറാത്തിലും വടക്കൻ ഗുജറാത്തിലുമുള്ള 14 ജില്ലകളിലെ 93 മണ്ഡലങ്ങളാണ് രണ്ടാം ഘട്ടത്തില്‍ വിധിയെഴുതുന്നത്. മറ്റന്നാളാണ് വോട്ടെടുപ്പ്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം