By : Oneindia Malayalam Video Team
Published : December 18, 2017, 09:44

ഗുജറാത്ത് ഹിമാചൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ലീഡ് നില

രാജ്യം ഉറ്റുനോക്കുന്ന നിയമസഭ തിരഞ്ഞെടുപ്പാണ് ഗുജറാത്തിലേത്. രാഹുൽ ഗാന്ധി കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് ഫലം എന്നതും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടേയും സ്വന്തം തട്ടകം എന്ന രീതിയിലും 2017ലെ ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് ഏറെ ശരദ്ധയാകർഷിക്കുന്നുണ്ട്. 1960 മെയ് 1-ൽ ബോംബെ സംസ്ഥാനത്തിൽ നിന്നും ഗുജറാത്തി സംസാരിക്കുന്ന ജില്ലകളെ ഉൾപ്പെടുത്തി ഗുജറാത്ത് നിലവിൽ വന്നതിനുശേഷം 15 പേരാണ് ഗുജറാത്തിന്റെ മുഖ്യമന്ത്രിമാരായത്.ഭാരതീയ ജനത പാർട്ടി, ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നീ രാഷ്ട്രീയ പാർട്ടികളാണ് ഗുജറാത്തിലെ പ്രബല രാഷ്ട്രീയ പാർട്ടികൾ. സ്വതന്ത്ര പാർട്ടി, പ്രജ സോഷ്യലിസ്റ്റ് പാർട്ടി, ഇന്ത്യൻ നാഷണൽ കോൺഗ്രസ്(ഓർഗനൈസേഷൻ), ജനത പാർട്ടി, ജനത ദൾ, ജനത ദൾ(ഗുജറാത്ത്), രാഷ്ട്രീയ ജനത പാർട്ടി തുടങ്ങിയവയാണ് ഗുജറാത്തിൽ സജീവമായിരിക്കുന്ന മറ്റ് രാഷ്ട്രീയ പാർട്ടികൾ.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം