By: Oneindia Malayalam Video Team
Published : December 18, 2017, 09:13

ഗുജറാത്തും ഹിമാചലും ആര് ഭരിക്കും?

Subscribe to Oneindia Malayalam

ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് എന്നീ രണ്ട് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൻറെ ഫലം അല്‍പ്പസമയത്തിനകം അറിയാം. ആദ്യഘട്ടത്തിലെ ട്രെൻഡുകള്‍ ബിജെപിക്ക് അനുകൂലമാണ്. നരേന്ദ്രമോദിയുടെ തട്ടകം എന്നറിയപ്പെടുന്ന ഗുജറാത്തിൽ ബി ജെ പി ഭരണം നിലനിർത്തുമോ. അതോ കോൺഗ്രസ് ഒരു അട്ടിമറി ജയം സ്വന്തമാക്കുമോ. ഗുജറാത്ത് അസംബ്ലിയിലേക്ക് രണ്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിന്റെ ഫലം ഇന്നറിയാം. എക്സിറ്റ് പോളുകളെ വിശ്വസിക്കാമെങ്കിൽ ഗുജറാത്തിലെ വിജയം ബി ജെ പിക്ക് ഒപ്പം തന്നെ നിൽക്കും.ഡിസംബർ 9നും 14നുമായി നടന്ന വോട്ടെടുപ്പിൽ 68.41 ശതമാനമായിരുന്നു പോളിങ്. 182 മണ്ഡലങ്ങളിലായി 1828 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. നിലവിൽ ഗുജരാത്ത് അസംബ്ലിയിൽ ബി ജെ പിക്ക് 119ഉം കോണ്‍ഗ്രസിന് 57ഉം അംഗങ്ങളാണ് ഉള്ളത്. ബി ജെപിയുടെ വോട്ട് ഷെയർ 65ഉം കോൺഗ്രസിന്റെത് 31ഉം ആണ്. 33 ജില്ലകളിലായി 37 സെന്ററുകളിലാണ് വോട്ടെണ്ണൽ നടക്കുക.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം