• search
By : Oneindia Malayalam Video Team
Published : November 06, 2017, 04:02

കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് വനിതാ കമ്മീഷന്‍

ഹൈക്കോടതി മാതാപിതാക്കളോടൊപ്പം വിട്ടയച്ച ഹാദിയ വീട്ടിൽ പൂർണ സുരക്ഷിതയാണെന്ന് ദേശീയ വനിതാ കമ്മിഷൻ ആക്ടിങ് അധ്യക്ഷ രേഖ ശർമ. ഒരുതരത്തിലുള്ള സുരക്ഷാ ഭീഷണിയുമില്ലെന്നും ഹാദിയ സന്തോഷവതിയാണെന്നുമാണ് വൈക്കത്തെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷം അവര്‍ മാധ്യമങ്ങളോടു പറഞ്ഞത്.
ഹാദിയയുടെ ചിത്രവും രേഖ ശർമ മൊബൈൽ ഉയർത്തി മാധ്യമങ്ങളെ കാട്ടി. രേഖ ശർമയുടെ സന്ദർശനം ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്നു. മാധ്യമങ്ങൾ ആരോപിക്കുന്ന പോലെ ഹാദിയ വിഷയത്തിൽ മാനുഷ്യാവകാശ ലംഘനങ്ങൾ ഒന്നും തന്നെ നടന്നിട്ടില്ല. എന്നാൽ കേരളത്തിൽ നിർബന്ധിതമായ മതപരിവർത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും അധ്യക്ഷ ആരോപിച്ചു. ഹാദിയയുടെ നിലപാടുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളൊന്നും ചർച്ചയായില്ലെന്നും 27നു കോടതിയിൽ ഹാജരാക്കുന്ന സമയത്ത്
ഹാദിയ സ്വന്തം നിലപാടു വ്യക്തമാക്കുമെന്നും രേഖ ശർമ അറിയിച്ചു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more