By: Oneindia Malayalam Video Team
Published : October 26, 2017, 05:53

ഇന്നോ നാളെയോ കൊല്ലപ്പെടുമെന്ന് ഹാദിയ

Subscribe to Oneindia Malayalam

വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയടെ വീഡിയോ രാഹുല്‍ ഈശ്വർ പുറത്തുവിട്ടു. ജീവന് ഭീഷണിയുണ്ടെന്നും കൊല്ലപ്പെടുമെന്ന് ഭയമുണ്ടെന്നും ഹാദിയ. വീഡിയോയുടെ അല്‍പഭാഗം രാഹുല്‍ ഈശ്വറാണ് പുറത്തുവിട്ടത്യ അച്ഛൻ തന്നെ മർദിക്കാറുണ്ടെന്നും കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നും ഹാദിയ പറയുന്നു. രാഹുല്‍ ഈശ്വര്‍ നേരത്തെ ഹാദിയയെ സന്ദര്‍ശിക്കുകയും അഭിമുഖം പകര്‍ത്തുകയും ചെയ്തിരുന്നു. ഞെട്ടിക്കുന്ന ആ വീഡിയോയുടെ ഒരു ഭാഗം രാഹുല്‍ ഈശ്വര്‍ പുറത്ത് വിട്ടിരിക്കുകയാണ്.
ഹാദിയയെ മയക്കുമരുന്ന് നല്‍കി മയക്കിക്കിടത്തുകയാണെന്ന് പ്രമുഖ ഡോക്യുമെൻററി സംവിധായകൻ ഗോപാല്‍ മേനോൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഹാദിയ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അക്കാരണം കൊണ്ട് വീട്ടിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ അടക്കം ആരെയും പ്രവേശിപ്പിക്കില്ല എന്ന നിലപാടിലാണ് പോലീസ്. ഈ തടസ്സം മറികടന്ന് രാഹുല്‍ ഈശ്വര്‍ ഹാദിയയുടെ വീട്ടിലെത്തിയത് വലിയ വിവാദമായിരുന്നു.ഹാദിയയ്ക്ക് ഒപ്പമുള്ള സെല്‍ഫി പകര്‍ത്തി രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്കിലിടുകയും ചെയ്തു.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം