By: Oneindia Malayalam Video Team
Published : November 25, 2017, 05:39

ഭര്‍ത്താവിനൊപ്പം പോകണമെന്ന് ഹാദിയ

Subscribe to Oneindia Malayalam

താനൊരു മുസ്ലിമാണെന്നും ഭര്‍ത്താന് ഷെഫിന്‍ ജഹാനൊപ്പം പോകാനാണ് ആഗ്രമെന്നും ഡോ ഹാദിയ. ആരും നിര്‍ബന്ധിച്ച് മതംമാറ്റിയതല്ലെന്നും നീതികിട്ടണമെന്നും ഹാദിയ പറഞ്ഞു. പ്രിംകോടതിയില്‍ ഹാജരാകനായി ദില്ലിയിലേക്കു പോകാന്‍ നെടുമ്പാശ്ശേശി വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു ഹാദിയയുടെ പ്രതികരണം. വിമാനത്താവളത്തിലേക്ക് കയറുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരോട് ഹാദിയ വിളിച്ചു പറഞ്ഞതാണ് ഇക്കാര്യങ്ങള്‍. സുപ്രിം കോടതിയിലും ഇതേ നിലപാടായിരിക്കുും സ്വീകരിക്കുക എന്ന സൂപചനായണ് ഹാദിയ നല്‍കുന്നത്.കനത്ത പൊലീസ് സുരക്ഷയിലാണ് ഹാദിയ വിമാനത്താവളത്തിലെത്തിയത്. 6.15നുള്ള വിമാനത്തിലാകും ഹാദിയ ദില്ലിയിലേക്ക് പോവുക. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കാതിരിക്കാന്‍ പോലീസ് നടത്തിയ ശ്രമങ്ങളെയെല്ലാം മറികടന്നായിരുന്നു ഹാദിയയുടെ പ്രതികരണം. വൈക്കത്തെ വീട്ടില്‍ നിന്നും ഉച്ചയ്ക്ക് രണ്ട് മണിയോടെ പുറപ്പെട്ട ഹാദിയയും സംഘവും മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. പിതാവ് അശോകനും അമ്മയും കൂടാതെ അഞ്ചംഗ പോലീസ് സംഘവും ഹാദിയയെ അനുഗമിക്കുന്നുണ്ട്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം