By: Oneindia Malayalam Video Team
Published : November 16, 2017, 04:49

സെക്സ് വീഡിയോക്ക് ഹർദീകിൻറെ മറുപടി

Subscribe to Oneindia Malayalam

തെരഞ്ഞെടുപ്പ് ചൂടിലാണ് ഗുജറാത്ത്. ഡിസംബറില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പ്രധാന പോരാട്ടം. പ്രചാരണങ്ങളുടെ ഭാഗമായി ഗുജറാത്തിലെ പട്ടേദാർ പ്രക്ഷോഭകളുടെ സൂത്രധാരൻ ഹർദീക് പട്ടേലിൻറെ അശ്ലീല വീഡിയോകള് ബിജെപി പുറത്തുവിട്ടിരുന്നു. ഹോട്ടല്‍ മുറിയില്‍ യുവതിക്കൊപ്പമുള്ള ഹര്‍ദികിന്‍റേതെന്ന് സംശയിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായത്. ഇതിന് പിന്നാലെ ഹര്‍ദിക് മദ്യപിക്കുന്ന വീഡ‍ിയോയും പുറത്തുവന്നിരുന്നു. ഇന്ത്യന്‍ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തിലാണ് ഹര്‍ദിക് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്.അധികാരത്തിലിരിക്കുന്ന പാര്‍ട്ടി തന്‍റെ മോര്‍ഫ് ചെയ്ത വീഡിയോയാണ് പുറത്തുവിട്ടിട്ടുള്ളത്. താനും താന്‍ വിവാഹം കഴിക്കാനിരിക്കുന്ന പെണ്‍കുട്ടിയും ഹോട്ടല്‍ മുറിയിലുള്ള ദൃശ്യങ്ങളാണ് സ്റ്റിംഗ് ഓപ്പറേഷന‍്‍ വഴി സംഘടിപ്പിച്ചിട്ടുള്ളതെന്ന് പറയുന്ന പട്ടേല്‍ ഇക്കാര്യം സമ്മതിക്കുന്നതായും കൂട്ടിച്ചേര്‍ത്തു. തന്നോട് സാമ്യമുള്ള മറ്റൊരു വ്യക്തിയെ ഉപയോഗിച്ചാണ് വീഡിയോ തയ്യാറാക്കിയിട്ടുള്ളതെന്നും ഇത് ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചു നല്‍കിയെന്നും പട്ടേല്‍ പറയുന്നു.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം